Film NewsKerala NewsHealthPoliticsSports

ഒരു സിറ്റിംഗ് സീറ്റ് പോലും എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുക്കാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടില്ല, 2026 ല്‍ ഭരണമാറ്റം പ്രതീക്ഷിക്കുന്ന യുഡിഎഫിന് മുന്നില്‍ ഇനി കടമ്പകള്‍ ഏറെ

03:45 PM Nov 25, 2024 IST | Abc Editor

2026 ല്‍ ഭരണമാറ്റം പ്രതീക്ഷിക്കുന്ന യുഡിഎഫിന് മുന്നില്‍ ഇനി കടമ്പകള്‍ ഏറെ. ഭരണവിരുദ്ധ വികാരം സംസ്ഥാനത്തുണ്ട് എന്ന് അവകാശപ്പെടുമ്പോഴും, ഒരു സിറ്റിംഗ് സീറ്റ് പോലും എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുക്കാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. എന്നാൽ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 5 ഉപതെരഞ്ഞെടുപ്പുകള്‍ നടന്നു. നാലിലും വിജയിച്ചെങ്കിലും എല്ലാം യുഡിഎഫ് ഭരിച്ച സീറ്റുകള്‍ നിലനിര്‍ത്തിയത് ആയിരുന്നു, എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ഉപതെരഞ്ഞെടുപ്പ് നടന്നത് ആദ്യമായി.

പാലക്കാട് എല്‍ഡിഎഫിന്റെ വോട്ട് കുറയാത്തതും വരും ദിവസങ്ങളില്‍ യുഡിഎഫിലെ ചര്‍ച്ചയ്ക്കും കാരണമാകും. 2016ല്‍ യു.ആര്‍ പ്രദീപ് നേടിയതിനേക്കാള്‍ ഭൂരിപക്ഷം ഇത്തവണ നേടിയതും യുഡിഎഫിന് തിരിച്ചടിയാണ്. ഭരണ വിരുദ്ധ വികാരം എന്ന് പ്രചരിപ്പിക്കാനും കഴിയില്ല. പാലക്കാട് വലിയ വിജയം നേടിയെങ്കിലും എല്‍ഡിഎഫിന്റെ വോട്ട് കുറയ്ക്കാന്‍ ആയില്ല. 2026 ല്‍ അധികാരം സ്വപ്നം കാണുന്ന യുഡിഎഫിന് അടിത്തട്ടില്‍ കാര്യമായി പണിയെടുക്കേണ്ടി വരും എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉന്നയിച്ചിരുന്നത്.

Tags :
LDFUDF
Next Article