For the best experience, open
https://m.abcmalayalamonline.com
on your mobile browser.

യുഡിഎഫിന് തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി ഉണ്ടാകും; രാഹുൽ മാങ്കൂട്ടത്തിൽ സന്ദീപ് വാര്യറുമായി ഉണ്ടാക്കിയ കൂട്ടുകെട്ടിന് തിരിച്ചടി ലഭിക്കും, എ കെ ബാലൻ

12:24 PM Nov 20, 2024 IST | Abc Editor
യുഡിഎഫിന് തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി ഉണ്ടാകും  രാഹുൽ മാങ്കൂട്ടത്തിൽ സന്ദീപ് വാര്യറുമായി ഉണ്ടാക്കിയ കൂട്ടുകെട്ടിന് തിരിച്ചടി ലഭിക്കും  എ കെ ബാലൻ

യുഡിഎഫിന് തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി ഉണ്ടാകും എ കെ ബാലൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ സന്ദീപ് വാര്യറുമായി ഉണ്ടാക്കിയ കൂട്ടുകെട്ടിന് തിരിച്ചടി ലഭിക്കുമെന്നും ബാലൻ പറയുന്നു. സന്ദീപ് വാര്യരുടെ കറപറ്റിയ കൈകളെ അറേബ്യയിലെ മുഴുവൻ സുഗന്ധ ദ്രവ്യങ്ങൾ കൊണ്ട് കഴുകിയാലും രക്ഷയില്ല, മനുസ്മൃതിയുടെ ഭരണം വരുമെന്ന് പറഞ്ഞ ആൾ ജിഫ്രി തങ്ങളെ കണ്ടിട്ടും കാര്യമില്ലെന്ന് എകെ ബാലൻ പറഞ്ഞു.

കോൺഗ്രസും ആർഎസ്എസും തമ്മിലുള്ള അവിശുദ്ധ കൂട്ടുക്കെട്ട് ആണ് ഇപ്പോൾ പ്രകടമാകുന്നത് . അവസാനഘട്ടത്തിലാണ്ഈ അണിയറ രഹസ്യങ്ങൾ പുറത്തുവന്നത്. അതിന്റെ ഭാഗമായിട്ടാണ് സന്ദീപ് വാര്യർ ബിജെ പി വിട്ട് കോൺഗ്രസിലേക്ക് പോയത്. കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവും പരാമർശിക്കാത്ത രൂപത്തിലുളള വിഷലിപ്തകാര്യങ്ങൾ മത ന്യൂനപക്ഷങ്ങൾക്കെതിരെ ഇടക്കിടെ പറഞ്ഞുകൊണ്ടിരുന്ന ആളാണ് സന്ദീപെന്ന് എകെ ബാലൻ പറഞ്ഞു.

Tags :