Film NewsKerala NewsHealthPoliticsSports

വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് കഴിയാത്തത് പ്രിയങ്ക ഗാന്ധിക്ക് കഴിയുമെന്ന് തോന്നുന്നില്ല, യു ഡി എഫിന്റെ വിജയം വലിയ അത്ഭുതമല്ല; സത്യൻ മൊകേരി

04:33 PM Nov 29, 2024 IST | Abc Editor

വയനാട്ടിൽ രാഹുൽ ഗാന്ധിയെ കൊണ്ട് കഴിയാത്തത് പ്രിയങ്കക്ക് സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് എൽഡിഎഫ് നേതാവ് സത്യൻ മൊകേരി. രാഹുൽ ഗാന്ധി വയനാടിന് വേണ്ടി ഒരു വികസന പ്രവർത്തനവും നടത്തിയിരുന്നില്ല എന്നും മൊകേരി പറഞ്ഞു , അതേസമയം വയനാട്ടിൽ എൽഡിഫ് വലിയ പോരാട്ടം നടത്തിയെന്നും യുഡിഫിന്‍റെ വിജയത്തിൽ വലിയ അത്ഭുതം സംഭവിച്ചിട്ടില്ലെന്നും സത്യൻ മൊകേരി പറഞ്ഞു.കോൺഗ്രസ് ഗാന്ധി കുടുംബത്തോടുള്ള വൈകാരികത പ്രചാരണ ആയുധമാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നും സത്യൻ മൊകേരി പറഞ്ഞു .

ഇതുവരെയും കോൺഗ്രസ് രാഷ്ട്രീയ വികസന പ്രശ്നങ്ങൾ ഉന്നയിച്ചില്ല. ജനകീയ പ്രശ്നങ്ങളിൽ ഊന്നിയുളള പ്രചാരണം നടത്തിയാൽ ഗുണകരമല്ലെന്ന് മനസ്സിലാക്കിയ കോൺഗ്രസ് വെറും വൈകാരിക പ്രചാരണമാണ് ഇവിടെ നടത്തിയതെന്നും സത്യൻ മൊകേരിപറഞ്ഞു , അതേസമയം എൽഡിഎഫ് വികസന പ്രവർത്തനങ്ങളിൽ ഊന്നിയുള്ള പ്രചാരണമാണ് വയനാട്ടിൽ നടത്തിയത്. എന്നാൽ വോട്ടുകൾ കുറഞ്ഞത് ബൂത്തടിസ്ഥാനിൽ പരിശോധിക്കുമെന്നും സത്യൻ മൊകേരി പറഞ്ഞു.

Tags :
Rahul GandhiSathyan MokeriWayanad MP Priyanka Gandhi
Next Article