Film NewsKerala NewsHealthPoliticsSports

റഷ്യക്ക് നേരെ യുഎസ് ബാലിസ്റ്റിക്ക് മിസൈലുകൾ കൊണ്ടുള്ള ആക്രമണം;പിന്നാലെ ബ്രിട്ടന്റെ 'സ്റ്റോം ഷാഡോ'യും, റഷ്യയുടെ ഭീഷണി കൂസാക്കാതെ യുക്രെയ്നിന്റെ ആക്രമണം

02:55 PM Nov 21, 2024 IST | Abc Editor

റഷ്യക്ക് നേരെ യുഎസ് ബാലിസ്റ്റിക്ക് മിസൈലുകൾ കൊണ്ടുള്ള ആക്രമണത്തിന് പിന്നാലെ ബ്രിട്ടന്റെ 'സ്റ്റോം ഷാഡോ'യും തൊടുത്തുവിട്ട് റഷ്യ. ബ്രിട്ടന്റെ അനുമതിയോടു കൂടിയാണ് ഈ ആക്രമണം, പാശ്ചാത്യരാജ്യങ്ങളുടെ മിസൈലുകൾ വിന്യസിച്ചാൽ ആണവയുദ്ധമുണ്ടാകുമെന്നുള്ള റഷ്യൻ മുന്നറിയിപ്പിന് പിന്നാലെ കൂടിയാണ് ഇങ്ങനൊരു ആക്രമണം. ഉത്തര കൊറിയൻ സൈനികരെയും റഷ്യ യുദ്ധത്തിന് വിന്യസിച്ചതോടെ,റഷ്യ - യുക്രെയ്ൻ സംഘർഷം മറ്റൊരു തലത്തിലേക്ക് ഉയർന്നിരുന്നു. എന്നാൽ ഇതോടെ യുക്രെയ്ൻ നാറ്റോ രാജ്യങ്ങളുടെയും സഹായം തേടുകയും ചെയ്യ്തു.

കഴിഞ്ഞ ദിവസം യുക്രെയ്ൻ, യുഎസ് നിർമിത ബാലിസ്റ്റിക് മിസലുകൾ പ്രയോഗിച്ചതോടെ റഷ്യ തങ്ങളുടെ യുദ്ധ നിലപാടുകളിൽ അയവ് വരുത്തിയിരുന്നു. ആണവ ആക്രമണം ഉണ്ടായാൽ മാത്രമേ തങ്ങളും ആണവായുധം പ്രയോഗിക്കുകയുള്ളൂ എന്നതായിരുന്നു റഷ്യയുടെ മുൻ നയം. എന്നാൽ യുഎസ് ബാലിസ്റ്റിക്ക് മിസൈലുകൾ യുക്രെയ്ൻ റഷ്യക്കെതിരെ പ്രയോഗിച്ചതോടെ, ആ നയം തിരുത്താൻ പുടിൻ നിർബന്ധിതനാകുകയായിരുന്നു.

യുക്രെയിനിന്റെ പക്കൽ യുഎസ്, ബ്രിട്ടൻ, ഫ്രഞ്ച് മിസൈലുകൾ അനവധിയുണ്ട്. വരും ദിവസങ്ങളിൽ റഷ്യക്കെതിരെ ഇവ പ്രയോഗിക്കാനാണ് യുക്രെയ്ൻ പദ്ധതി. ഇതോടെയാണ് രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും നേരെയുണ്ടാകുന്ന ഏതാക്രമണത്തിനും പകരമായി, ആണവായുധം പ്രയോഗിക്കാമെന്ന തീരുമാനത്തിലേക്ക് റഷ്യ എത്തിയത്.

Tags :
US Ballistic Missile Attack on Russia
Next Article