ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ വൻ തോതില്‍ കള്ളപ്പണ്ണ ഇടപാടുകള്‍ നടക്കുന്നതായി, കെ.സുരേന്ദ്രന്‍
പാലക്കാട് കേന്ദ്രീകരിച്ച് ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ വൻ തോതില്‍ കള്ളപ്പണ്ണ ഇടപാടുകള്‍ നടക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറയുന്നു . പൊലീസിന്റെ അനാസ്ഥകാരണമാണ് കഴിഞ്ഞ ദിവസം കെപി എം ഹോട്ടലില്‍ നടന്ന കള്ളപ്പണ ഇടപാട് കണ്ടെത്താനാവാതെ പോയത്കെ സുരേന്ദ്രൻ പറഞ്ഞു. പോലീസ് എന്തുകൊണ്ട് ഹോട്ടലിലെ മുഴുവന്‍ മുറികളും പരിശോധിക്കാതിരുന്നത്. അവർ 12 മുറികള്‍ മാത്രമാണ് പരിശോധിച്ചത്. എന്നാൽ അവിടെ കള്ളപ്പണ്ണ ഇടപാടുകള്‍ നടന്നെന്ന് പൊലീസ് പറയുകയും ചെയ്യുന്നു കെ സുരേന്ദ്രൻ പറഞ്ഞു.
അങ്ങനൊരു സംഭവം ഉണ്ടായിട്ടും എന്തുകൊണ്ടാണ് ആവശ്യമായ ഫോഴ്സിനെ സജ്ജീകരിക്കാതിരുന്നത്. പൊലീസ് നിലപാട് വളരെ ദുരൂഹമാണ്. ശരിക്കും പറഞ്ഞാൽ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരം കൊടുത്തത് പൊലീസാണ്ന്ന് തന്നെ പറയാം സുരേന്ദ്രൻ പറഞ്ഞു . വ്യാജതിരിച്ചറിയല്‍ കാര്‍ഡ് വിഷയത്തിലും ഇങ്ങനെ തന്നെയാണ് പൊലീസ് പെരുമാറിയത്. ഒരു മന്ത്രിയാണ് ആ കേസ് ഒതുക്കിയത്. തലശ്ശേരിയില്‍ ഷാഫി പറമ്പിലുമായി മന്ത്രി നടത്തിയ കൂടിക്കാഴ്ചയോടെയാണ് വ്യാജതിരിച്ചറിയല്‍ രേഖ കേസ് ഇല്ലാതായത് സുരേന്ദ്രൻ വ്യക്തമാക്കി. കൂടാതെ പ്രതിപക്ഷനേതാവും ,എംവി ഗോവിന്ദനും കള്ളപ്പണത്തെ കുറിച്ച് മറുപടി പറയണം എന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.