For the best experience, open
https://m.abcmalayalamonline.com
on your mobile browser.

'ഒരു രാജ്യം ,ഒരു തെരെഞ്ഞെടുപ്പ്' ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

04:00 PM Dec 12, 2024 IST | Abc Editor
 ഒരു രാജ്യം  ഒരു തെരെഞ്ഞെടുപ്പ്  ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.ഇപ്പോൾ നടക്കുന്ന പാർലമെന്റിൽ ബില്ല് എത്രയും വേഗം അവതരിപ്പിക്കും. മന്ത്രി സഭ ഇപ്പോൾ അംഗീകാരം നൽകിയ ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്ബി ജെപിയുടെ പ്രകടനപത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു, ബില്ലിൽ സമവായമുണ്ടാക്കാൻ സർക്കാർ ഇപ്പോൾ ആ​ഗ്രഹിക്കുന്നതായും വിശദമായ ചർച്ചകൾക്കായി ജോയിന്റ് പാർലിമെന്ററി കമ്മിറ്റിക്ക് കൈമാറിയേക്കുമെന്നാണ് സൂചന.

മോദിസർക്കാർ മുന്നോട്ട് വെച്ചിട്ടുള്ള ആശയങ്ങളിൽ ഒന്നായിരുന്നു  ലോക്‌സഭ, നിയമസഭ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താൻ ലക്ഷ്യമിട്ടുള്ള ‘ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്’ സംവിധാനം. ഈ കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിന് അദ്ദേഹം ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ  അടിക്കടി തിരഞ്ഞെടുപ്പു വരുന്നത് രാജ്യപുരോഗതിക്ക് വിഘാതമാകുന്നുവെന്ന്  പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിന് ക്കുറിച്ച് പഠിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയെ രണ്ടാം മോദി സർക്കാർ കാലത്ത് ചുമതലപ്പെടുത്തിയിരുന്നു.

Tags :