വഖഫ് നിയമ ഭേദഗതി ബിൽ ബിജെപി പാസാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
03:15 PM Nov 12, 2024 IST | ABC Editor
വഖഫ് നിയമ ഭേദഗതി ബിൽ ബിജെപി പാസാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആർക്കും തങ്ങളെ തടയാനാകില്ല എന്ന് അമിത് ഷാ വ്യക്തമാക്കി. ജാർഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് പരിധിയിൽ നിന്നും ആദിവാസി വിഭാഗത്തെ മാറ്റിനിർത്തുമെന്ന് അമിത് ഷാ പറഞ്ഞു. ജാർഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പരാമർശം.
അതേസമയം കേരളത്തിലെ വഖഫ് സംബന്ധിച്ച വിവാദം കരുത്ത് കൂടുകയാണ്. . മുനമ്പം, ചാവക്കാട്, വയനാട് അടക്കമുള്ള മേഖലകളിൽ വഖഫ് ബോർഡ് ഭൂമിയുമായി ബന്ധപ്പെട്ട ആശങ്കകൾ ഉയർന്നു വരുന്നുണ്ട്. ഇതിനിടെ വഖഫ് ബോർഡ് ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ലെന്ന് ഹൈക്കോടതിയുടെ നിർണായക വിധിയുണ്ടായി. പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റുമായി ബന്ധപ്പെട്ട ഹർജിയിലാണ് വിധി. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നിലനിന്നിരുന്ന കേസ് ഹൈക്കോടതി റദ്ദാക്കി.