For the best experience, open
https://m.abcmalayalamonline.com
on your mobile browser.

മതപരിവർത്തന വിരുദ്ധ നിയമം മഹാരാഷ്ട്രയിൽ നടപ്പാകുമെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ

03:36 PM Nov 11, 2024 IST | ABC Editor
മതപരിവർത്തന വിരുദ്ധ നിയമം മഹാരാഷ്ട്രയിൽ നടപ്പാകുമെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ

മഹാരാഷ്ട്രയിൽ മത പരിവർത്തന വിരുദ്ധ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷ . നിയമസഭ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പ്രകാശനം ചെയ്യുന്ന വേളയിൽ ആണ് അദ്ധേഹം ഇങ്ങെനെ അഭിപ്രായപെട്ടത് . നിർബന്ധിതവും വഞ്ചനാപരവുമയ തെറ്റായ മത പരിവർത്തനത്തിനെതിരെ ശക്തമായ നിയമം കൊണ്ടുവരുമെന്നു പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നുണ്ട് .

മഹാവികാസ് അഘാഡി (എം.വി.എ.) പ്രീണനരാഷ്ട്രീയമാണ് പയറ്റുന്നത്. അവർ വോട്ടിനായി ദേശീയസുരക്ഷയെ ദുർബലപ്പെടുത്തുകയാണെന്നും അമിത് ഷാ ആരോപിച്ചു.  മുസ്‌ലിംസമുദായത്തിന് ജോലിയിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണമാവശ്യപ്പെട്ട് ഉലമ അസോസിയേഷൻ അടുത്തിടെ കോൺഗ്രസിന് നിവേദനം സമർപ്പിച്ചിരുന്നുവെന്നും അമിത് ഷ വ്യക്തമാകി .

Tags :