കേരളത്തിലെ അഞ്ച് ക്ഷേത്രങ്ങളെ ദേശീയ തീർത്ഥാടന പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് സംബന്ധിച്ച് ആലോചിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി
കേരളത്തിലെ അഞ്ച് ക്ഷേത്രങ്ങളെ ദേശീയ തീർത്ഥാടന പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് സംബന്ധിച്ച് ആലോചിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തൃക്കൊടിത്താനം, തിരുവൻവണ്ടൂർ, തൃപ്പുലിയൂർ , തൃച്ചിറ്റാറ്റ്, തിരുവാറൻമുള തുടങ്ങിയ പഞ്ചപണ്ഡവക്ഷേത്രങ്ങളെ സ്വദേശിദർശൻ ദേശീയ തീർത്ഥാടന പദ്ധതി ഉൾപ്പെടുത്തുന്നത്. പഞ്ചപാണ്ഡവ ക്ഷേത്ര ഏകോപന സമിതി പ്രസിഡൻ്റ് ബി രാധാകൃഷ്ണ മേനോന് ഈ വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉറപ്പ് നൽകിയ്ത.
മദ്ധ്യകേരളത്തിലെ അഞ്ച് വൈഷ്ണവ മഹാക്ഷേത്രങ്ങളും, 108 വൈഷ്ണവ ദിവ്യദേശങ്ങളിൽ ഉൾപ്പെട്ടതും ,13 മലൈനാട്ട് തിരുപ്പതികളിൽ ഉൾപ്പെട്ടതും ആയതിനാൽ ലോകത്തിൻ്റെ എല്ലാഭാഗത്തുമുള്ള വൈഷ്ണവ തീർത്ഥാടകർ ധാരളമായി എത്തിച്ചേരുന്ന പണ്യസങ്കേതങ്ങളാണ് ഈ ക്ഷേത്രങ്ങൾ. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഈക്ഷേത്രങ്ങളെ യോജിപ്പിച്ച തീർത്ഥാടന സർക്യൂട്ടിൽ പഞ്ചദിവ്യദേശദർശൻ എന്ന പ്രൊജക്ട് രൂപീകരിക്കാൻ ശ്രമിക്കുന്നുണ്ട്.