For the best experience, open
https://m.abcmalayalamonline.com
on your mobile browser.

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ കുടുംബ വീട്ടിൽ മോഷണം

09:59 AM Dec 11, 2024 IST | ABC Editor
കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ കുടുംബ വീട്ടിൽ മോഷണം

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ കുടുംബ വീട്ടിൽ മോഷണം . സുരേഷ് ഗോപിയുടെ കൊല്ലത്തെ വീട്ടിലാണ് മോഷണം നടന്നത് . വീട്ടുസാധനങ്ങൾ മോഷ്ടാക്കൾ അപഹരിച്ചു.വളരെ വേഗം തന്നെ പോലീസിന് പ്രതികളെ പിടിക്കാൻ കഴിഞ്ഞു എന്നാണ് വാർത്ത .

ഇരവിപുരം പൊലീസ് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതികൾ പിടിയിലായത് . മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടിക്കാൻ പോലീസിന് കഴിഞ്ഞു . കൊല്ലം ഇരവിപുരം സ്വദേശി അരുൺ, ഷിംനാസ് എന്നിവരാണ് പിടിയിലായത്. സംഭവം അറിഞ്ഞ സ്ഥലത്തെത്തിയ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികൾ സ്ഥിരം മോഷണം നടത്തിവരുന്ന ആളുകൾ ആണെന്ന് ഇരവിപുരം പോലീസ് പറഞ്ഞു. ഇവിടെ നിന്നും സാധനങ്ങൾ പലപ്പോഴായി എടുത്തിട്ടുണ്ടെന്ന് പൊലീസിനോട് സമ്മതിച്ചു.

Tags :