For the best experience, open
https://m.abcmalayalamonline.com
on your mobile browser.

അജ്ഞാത ബോംബ് ഭീഷണി; ഡൽഹിയിൽ 44 സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി

10:52 AM Dec 09, 2024 IST | Abc Editor
അജ്ഞാത ബോംബ് ഭീഷണി  ഡൽഹിയിൽ 44 സ്‌കൂളുകൾക്ക്  നേരെ  ബോംബ് ഭീഷണി

ഡൽഹിയിലെ 44 സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് ഇങ്ങനൊരു അജ്ഞാത ബോംബ് ഭീഷണി ലഭിച്ചത്.മദര്‍ മേരി സ്‌കൂള്‍, ബ്രിട്ടീഷ് സ്‌കൂള്‍, സല്‍വാന്‍ പബ്ലിക് സ്‌കൂള്‍, ഡല്‍ഹി പബ്ലിക് സ്‌കൂള്‍, കാംബ്രിഡ്ജ് സ്‌കൂള്‍ തുടങ്ങിയവയ്ക്ക് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. എന്നാൽ ഈ സംഭവത്തിന് പിന്നാലെ കുട്ടികളെ സ്കൂളിൽ നിന്നും തിരിച്ചയച്ചു. സ്‌കൂള്‍ ബില്‍ഡിങ്ങില്‍ നിരവധി ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൃത്യമായി ഒളിപ്പിച്ചിട്ടുണ്ട്.ഈ സംഭവത്തിലെ 30000 ഡോളര്‍ ഏകദേശം 26 ലക്ഷം രൂപ ലഭിച്ചില്ലെങ്കില്‍ ആ ബോംബുകള്‍ ഞാന്‍ പൊട്ടിക്കും' എന്നായിരുന്നു ഇ-മെയിലിലെ പരാമര്‍ശം.

ഈ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഡോഗ് സ്‌ക്വാഡും , അഗ്നിശമന സേനയുമുള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. പരിശോധന പുരോഗമിക്കുകയാണെന്നും ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. മുൻപ് സിആര്‍പിഎഫ് സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണിയുണ്ടായിരുന്നു, ഒക്ടോബര്‍ 21ന് തമിഴ്‌നാട്ടിലെ സിആര്‍പിഎഫ് സ്‌കൂളിലായിരുന്നു ആദ്യം ബോംബ് ഭീഷണി ലഭിച്ചത്.എന്നാൽ പിന്നീടത് വ്യാജമയിരുന്നു എന്നും മനസിലാക്കിയിരുന്നു.

Tags :