Film NewsKerala NewsHealthPoliticsSports

അയോദ്ധ്യ രാമക്ഷേത്രത്തിലെ ദീപാവലി ആഘോഷങ്ങൾ ചരിത്രത്തിൽ അടയാളപ്പെടുത്താൻ  യു പി സർക്കാർ; സരയൂ നദിതീരത്ത് 28 ലക്ഷം ദീപങ്ങൾ തെളിയിക്കും 

12:01 PM Oct 29, 2024 IST | suji S

അയോദ്ധ്യ രാമക്ഷേത്രത്തിലെ ദീപാവലി ആഘോഷങ്ങൾ ചരിത്രത്തിൽ അടയാളപ്പെടുത്താൻ  യു പി സർക്കാർ,  സരയൂ നദിതീരത്ത് 28 ലക്ഷം ദീപങ്ങൾ തെളിയിക്കും, രാം മന്ദിർ നിർമ്മിച്ച ശേഷമുള്ള ആദ്യ ദീപാവലി ആഘോഷം കൂടിയാണ് അയോധ്യയിൽ എന്ന പ്രത്യേകതയും കൂടിയുണ്ട് ഈ ദീപാവലി ദിനത്തിന്. ഇത്തവണ 28 ലക്ഷം വിളക്കുകൾ സരയൂനദീതീരത്ത് തെളിച്ച് ലോക റെക്കോഡ് സ്ഥാപിക്കുകയെന്ന ലക്ഷ്യം കൂടിയാണ് യോഗി ആദ്യത്യ നാഥ് സർക്കാരിനുള്ളത്.

പരിസ്ഥിതി സംരക്ഷണവും ദീപോത്സവത്തിൽ വളരെയധികം പ്രാധാന്യം നൽകുമെന്നും സർക്കാർ  അറിയിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ കറകളോ ,പുകയോ പിടിക്കാത്ത തരത്തിലുള്ള പ്രത്യേക വിളക്കുകളാണ് കത്തിക്കാൻ തയാറാക്കിയിരിക്കുന്നത് എന്നും സർക്കാർ പ്രസ്ഥവനയിൽ പറയുന്നു.കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും ക്ഷേത്രത്തെ പുകക്കറയിൽ നിന്നും മറ്റും സംരക്ഷിക്കുന്നതിനും പ്രത്യേകം തയ്യാറാക്കിയ മെഴുക് വിളക്കുകളാണ് ഉപയോഗിക്കുന്നതെന്നും സർക്കാർ അറിയിച്ചു.

ഒക്ടോബർ 29 മുതൽ നവംബർ 1 രാത്രവരെ ക്ഷേത്രം ദർശനത്തിനായി തുറന്നിരിക്കും.സന്ദർശർക്ക് ക്ഷേത്രത്തില്റെ 4ബി ഗേറ്റിൽ നിന്നും പൂക്കളും ദീപങ്ങളാലും അലങ്കരിച്ച ക്ഷേത്രം വീക്ഷിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

Tags :
Diwali Celebrations at Ayodhya Ram TempleUP Govt
Next Article