മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീക്ഷണി മുഴക്കിയയാളെ അറസ്റ്റ് ചെയ്യ്തു യുപി പോലീസ്
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീക്ഷണി മുഴക്കിയയാളെ അറസ്റ്റ് ചെയ്യ്തു യുപി പോലീസ്, അത്യാഹിത നമ്പറിൽ വിളിച്ച് ആയിരുന്നു മന്ത്രിയെ വധഭീക്ഷണി അറിയിച്ചത്. അനിൽ എന്ന യുവാവാണ് മന്ത്രി യോഗിക്കെതിരെ വധഭീഷണി മുഴക്കിയത്. 112 എന്ന അത്യാഹിത നമ്പറിലേക്ക് വിളിച്ച അനിൽ താൻ ജനുവരി 26 നെ ആദ്യത്യ യോഗനാഥിന് വെടിവെച്ചു കൊല്ലും എന്നായിരുന്നു പറഞ്ഞിരുന്നത് എന്നാണ് അനിൽ പോലീസിനോട് പറഞ്ഞത്.
യോഗിയെ വധിക്കുമെന്ന് പറഞ്ഞതിന് പിന്നാലെ ഫോണെടുത്ത ഇസ്സത്ത്‌നഗർ പൊലീസ് ഉദ്യോഗസ്ഥരെയും യുവാവ് ഭീഷണിപെടുത്തി എന്നും പറയുന്നുണ്ട്.ചൊവ്വാഴ്ച രാത്രിയിലെ ഭീഷണി സന്ദേശത്തിന് പിന്നാലെ പോലീസ് തിരച്ചിൽ ആരംഭിച്ചു. എന്നാൽ അനിലിന്റെ ഫോൺ സ്വിച്ച് ഓഫ് ആയത് അന്വേഷണത്തെ തടസപ്പെടുത്തിയിരുന്നു. അവസാനം കിട്ടിയ വിവരങ്ങൾ അനുസരിച്ച് അനിലിനെ പോലീസ് കണ്ടെത്തിയത്.കഴിഞ്ഞദിവസമാണ് അറസ്റ്റ് രേഖപെടുത്തിയത്. പ്രതിക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യ്തു പോലീസ് വ്യാഴ്ച്ച കോടിതിയിൽ എത്തിക്കും.