Film NewsKerala NewsHealthPoliticsSports

ഉന്നത വിദ്യാഭ്യാസത്തിന്  ഇനിയും ഈട്  ഇല്ലാതെ  10 ലക്ഷം രൂപ വരെ ലഭിക്കുന്നു; ഇത് നരേന്ദ്രമോദിയുടെ ഗ്യാരന്റി 

10:21 AM Nov 07, 2024 IST | suji S

രാജ്യത്തെ നിരവധി കുട്ടികൾ ഇപ്പോൾ പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറയുകയാണ്. അവർക്കു പഠിക്കാൻ ഇനി ആരുടെ മുന്നിലും കൈ നീട്ടണ്ട, അവർ ചെയ്യേണ്ടത് നന്നായി അവർ പഠിക്കുന്ന കുട്ടിയാണെന്ന് തെളിയിക്കുക എന്നതാണ്. പി.എം വിദ്യാലക്ഷ്മി പദ്ധതിയിലൂടെ ഈടുരഹിതവും ജാമ്യരഹിതവുമായ വായ്‌പ അവർക്കു കിട്ടും. വിദ്യാഭ്യാസ വായ്‌പക്ക് 75 ശതമാനം കേന്ദ്രസര്‍ക്കാര്‍ ഈട് നൽകുന്നതാണ് ഈ പദ്ധതി. ഉന്നത വിദ്യാഭ്യാസത്തിന് ഇനി ഈടില്ലാതെ 10 ലക്ഷം രൂപ വരെ ലഭിക്കും,വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസം നേടാന്‍ സാമ്പത്തിക സഹായം നല്കുന്ന പി.എം വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്കി.

സാമ്പത്തിക പരിമിതിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസം നേടാന്‍ ഇതൊരു കേന്ദ്രസർക്കാരിന്റെ നന്മ പദ്ധതി തന്നെയാണ്. രാ​ജ്യ​ത്തെ മി​ക​വ് പു​ല​ർ​ത്തു​ന്ന 860 ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന 22 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഈ പ​ദ്ധ​തി ഉ​പ​കാ​ര​പ്ര​ദ​മാ​വും. ദേശീയ വിദ്യാഭ്യാസ നയത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ പിഎം വിദ്യാലക്ഷ്മി പദ്ധതിയിലൂടെ വര്‍ഷം ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് പലിശ ഇളവു നല്കും. വിദ്യാസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും സാങ്കേതിക, പ്രൊഫഷണല്‍ കോഴ്സുകള്‍ തിരഞ്ഞെടുത്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്കും. എല്ലാ ബാങ്കുകള്‍ക്കും ഉപയോഗിക്കാനാകുന്ന ലളിതമായ അപേക്ഷാ പ്രക്രിയയിലൂടെ, വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പയ്‌ക്കും പലിശ ഇളവിനും അപേക്ഷിക്കാന്‍ കഴിയും. ഇ-വൗച്ചര്‍, സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി വാലറ്റുകള്‍ എന്നിവ വഴി പലിശ ഇളവു നല്കും. ഇത് വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അസുലഭ നിമിഷം

Tags :
Narendra ModiPM Vidyalakshmi Scheme
Next Article