For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ഉത്തര്‍ പ്രദേശ്  ഷാഹി ജുമാ മസ്ജിദ് സര്‍വേയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടു,  ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി 

02:45 PM Nov 25, 2024 IST | Abc Editor
ഉത്തര്‍ പ്രദേശ്  ഷാഹി ജുമാ മസ്ജിദ് സര്‍വേയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടു   ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി 

ഉത്തര്‍ പ്രദേശ് സംഭാലിലെ ഷാഹി ജുമാ മസ്ജിദ് സര്‍വേയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലയില്‍ അവധി പ്രഖ്യാപിച്ചു. കൂടാതെ ഈ പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി വിച്ഛേദിച്ചു. പ്രദേശത്ത് ജനങ്ങള്‍ ഒത്തുകൂടുന്നതും നിരോധിച്ചിട്ടുണ്ട്. ഈ സംഘർഷത്തിൽ നാല് പേരാണ് കഴിഞ്ഞ ദിവസ൦ കൊല്ലപ്പെട്ടത്.

നവംബര്‍ 30 വരെ അനുമതി ഇല്ലാതെ പുറത്തുനിന്നുള്ളവരോ സാമൂഹിക സംഘടനകളോ ജനപ്രതിനിധികളോ പ്രദേശത്ത് വിലക്കിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസമാണ് മസ്ജിദില്‍ സര്‍വേക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ടിയര്‍ ഗ്യാസും ലാത്തിച്ചാര്‍ജും പ്രയോഗിച്ചു. സംഘര്‍ഷത്തിനിടെ അക്രമകാരികള്‍ വാഹനങ്ങള്‍ക്ക് തീയിട്ടു. തുടര്‍ന്നാണ് പൊലീസ് വെടിവയ്പ്പുണ്ടായത്,ഇതിൽ ഇരുപതോളം പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്.

Tags :