Film NewsKerala NewsHealthPoliticsSports

ഉത്തർപ്രദേശ് തെരെഞെടുപ്പ് അടുക്കുമ്പോൾ ഇന്ത്യ മുന്നണിക്കുള്ളിലും, ബി ജെ പി ക്കുള്ളിലും അടിയും തടയും 

11:07 AM Oct 23, 2024 IST | suji S

ഉത്തർപ്രദേശ് തെരെഞെടുപ്പ് അടുക്കുമ്പോൾ ഇന്ത്യ മുന്നണിക്കുള്ളിലും, ബി ജെ പി ക്കുള്ളിലും അടിയും തടയും, ഇന്ത്യ മുന്നണി ജൂണിലെ ലോകസഭാ തെരഞ്ഞടുപ്പിൽ കരുത്ത് കാട്ടിയ യു പി യിൽ സമാജ് വാദ് പാർട്ടിയും, കോൺഗ്രസ്സും തമ്മിലുള്ള സീറ്റ് ഷെയറിങ് തർക്കങ്ങൾ മറ്റൊരു ഹരിയാന റിസൾട്ടിനെ ഇടനൽകുമോ എന്നുളള പേടി മുന്നണിയിലെ മറ്റു കഷികൾക്കുണ്ട്. 10 സീറ്റുകളാണ് നിലവില്‍ യുപി നിയമസഭയില്‍ ഒഴിവായി കിടക്കുന്നത്. ഇതില്‍ 9 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.

അയോധ്യയിലെ മില്‍കിപുര്‍ സീറ്റിലേക്കുള്ള വോട്ടെടുപ്പ് ഒരു തിരഞ്ഞെടുപ്പ് പരാതിയെ തുടര്‍ന്ന് തല്‍ക്കാലത്തേക്ക് ഇലക്ഷന്‍ കമ്മീഷന്‍ മാറ്റിവെച്ചിരിക്കുകയാണ്. ലോകസ്ഭാ തിരഞ്ഞെടുപ്പില്‍ 80ല്‍ 37 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവകാശ വാദങ്ങളെ കണക്കിലെടുക്കാതെ 9ല്‍ 7 സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതാണ് യുപിയില്‍ ഇന്ത്യ മുന്നണിയിലെ പ്രശ്‌നം ഗുരുതരമാക്കിയത്. 9ല്‍ അഞ്ച് സീറ്റില്‍ അവകാശവാദം ഉന്നയിച്ച കോണ്‍ഗ്രസിനെ നോക്കുകുത്തിയാക്കിയാണ് അഖിലേഷിന്റെ പാര്‍ട്ടി നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

രണ്ട് സീറ്റ് കോണ്‍ഗ്രസിന് നല്‍കാമെന്ന നിലപാടാണ് ഇപ്പോൾ സമാജ് വാദി പാര്‍ട്ടിയ്ക്ക്.എന്നാൽ ഇതോടെ കോൺഗ്രസ് ഇടഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറിനില്‍ക്കുന്നതടക്കം നിലപാട് കടുപ്പിക്കുകയാണ്.നവംബര്‍ 13ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് അപ്പുറം നവംബര്‍ 20ന് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പാണ് കോണ്‍ഗ്രസ് ലക്ഷ്യംവെയ്ക്കുന്നത്, ഉത്തര്‍പ്രദേശിലെ ബിജെപിയിലാകട്ടെ ലോക്‌സഭയില്‍ നേരിട്ട തിരിച്ചടിയോടെ യോഗി ആദിത്യനാഥിന്റെ അപ്രമാദിത്യത്തിന് ഇടിവ് സംഭവിച്ചിട്ടുണ്ട്. മോദിയ്ക്ക് ശേഷം യോഗി എന്ന തരത്തില്‍ പോയിരുന്ന അണികളുടെ വിളികള്‍ മോദി-യോഗി പോരെന്ന വാസ്തവം തിരിച്ചറിഞ്ഞിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ 9 സീറ്റിലും യോഗി തന്നെ ഇറങ്ങി ഉപതിരഞ്ഞെടുപ്പ് പിടിക്കട്ടെയെന്ന മട്ടിലാണ് നരേന്ദ്ര മോദിയുടെ നില്‍പ്പ്.

 

Tags :
Akhilesh YadavNarendra ModiRahul GandhiUttar Pradesh ElectionsYogi Adityanath
Next Article