Film NewsKerala NewsHealthPoliticsSports

പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റത്തിന് തടയിടാം എന്ന പ്രതീക്ഷയിലുള്ള ഹര്‍ത്താല്‍ നാടകമാണ് വയനാട്ടിൽ അരങ്ങേറുന്നത്, വി മുരളീധരൻ

02:13 PM Nov 19, 2024 IST | Abc Editor

വയനാട് ദുരന്തബാധിതർക്കുള്ള കേന്ദ്രത്തിന്റെ അധിക ധനസഹായത്തിന്റെ പേരിൽ ‘ഇൻഡി സഖ്യം ‘ വ്യാജ പ്രചാരണം നടത്തുന്നു, വി മുരളീധരൻ പറഞ്ഞു. അധികധനസഹായം നല്‍കില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ല. കൂടാതെ വയനാട് ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും വി മുരളിധരൻ പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ ബിജെപി മുന്നേറ്റത്തിന് തടയിടാം എന്ന പ്രതീക്ഷയിലുള്ള ഹര്‍ത്താല്‍ നാടകമാണ് വയനാട്ടില്‍ അരങ്ങേറുന്നതെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കെ-ചൂരൽമല ദുരന്തത്തിൽ കേന്ദ്രത്തിന് ദുരന്താനന്തര വിലയിരുത്തൽ റിപ്പോർട്ട് തന്നോ എന്ന് സി പി എം വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

റവന്യൂമന്ത്രി ഇക്കാര്യം മിണ്ടുന്നില്ല. മേപ്പാടിയിലെ ജനങ്ങള്‍ക്ക് പുഴുവരിച്ച അരികൊടുത്ത കോണ്‍ഗ്രസിന് ഇത് ചോദിക്കാന്‍ ധൈര്യമുണ്ടാവില്ല. വീട് നഷ്ടപ്പെട്ട ആളുകള്‍ക്ക് വീട് പണിത് നല്‍കാന്‍ സന്നദ്ധരായി ആയിരത്തോളം പേര്‍ തയാറായി വന്നിട്ടുണ്ട്. അവര്‍ക്ക് നാല് മാസം കഴിഞ്ഞിട്ടും ഒരു തുണ്ട് ഭൂമി പോലും ഈ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ല. അവരുമായി ഒരു ചര്‍ച്ച പോലും നടത്തിയിട്ടുമില്ല. കേന്ദ്രത്തിനെതിരെ കേസിന് പോയി വീണ്ടും കോടികൾ പാഴാക്കുകയാണ് സർക്കാറെന്നും വി മുരളീധരൻ പറഞ്ഞു.

Tags :
Palakkad by-electionsV MuraleedharanWayanad disaster area
Next Article