Film NewsKerala NewsHealthPoliticsSports

ഉരുൾപൊട്ടലിൽ വയനാട്ടിലെ ഒരു നാടു മുഴുവൻ ഒലിച്ചുപോയെന്നു പറയുന്നതു ശരിയല്ലെന്നു വി.മുരളീധരൻ

04:34 PM Nov 19, 2024 IST | ABC Editor

ഉരുൾപൊട്ടലിൽ വയനാട്ടിലെ ഒരു നാടു മുഴുവൻ ഒലിച്ചുപോയെന്നു പറയുന്നതു ശരിയല്ലെന്നു ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ.2 പഞ്ചായത്തുകളിലെ 3 വാർഡുകൾ മാത്രമാണ് ഉരുൾപൊട്ടലിൽ നശിച്ചത്. വൈകാരികമായി സംസാരിക്കുന്നതിൽ അർഥമില്ല.
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ– ചൂരൽമല മേഖലയിലേക്കുള്ള സഹായപദ്ധതിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ
കൈമലർത്തിയതു വിവാദമായിരുന്നു.

കേന്ദ്രത്തിനെതിരെ വയനാട് ജില്ലയിൽ എൽഡിഎഫും യുഎഡിഫും പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുമ്പോഴാണു മുരളീധരന്റെ പ്രതികരണം. കേന്ദ്രം കൈവിട്ടതോടെ സംസ്ഥാന സർക്കാർ സ്വന്തം നിലയയിൽ 1,500 കോടി രൂപ കണ്ടെത്തേണ്ടി വരും. ദുരന്തമേഖലയിലേക്കുള്ള എല്ലാ സഹായങ്ങളും പ്രഖ്യാപിച്ചതു സംസ്ഥാന സർകരാണ്.സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ 394 കോടി രൂപയുണ്ടെങ്കിലും ഇതിൽനിന്നു മാനദണ്ഡങ്ങൾക്കു വിധേയമായി വളരെ പരിമിതമായ തുക മാത്രമേ വിതരണം ചെയ്യാൻ കഴിയൂ. മാനദണ്ഡങ്ങൾ ലഘൂകരിക്കാൻ കേന്ദ്രത്തോടു പലവട്ടം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചിട്ടില്ല.

Tags :
MundakaiWayanad
Next Article