ആടിനെ പട്ടിയാക്കുന്ന നിലപാടാണ് കേരളത്തിൽ സി പി എം നടത്തുന്നത്, ദേശീയ ദുരന്തം എന്താണെന്ന് ആദ്യം മനസിലാക്കൂ; കേന്ദ്ര സർക്കാർ നിലപാടിനെ പിന്തുണച്ച് കൊണ്ട് വി മുരളീധരൻ
വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെ പിന്തുണച്ച് മുൻ കേന്ദ്രമന്ത്രിയും ,ബിജെപി നേതാവുമായ വി മുരളീധരൻ. ആടിനെ പട്ടിയാക്കുന്ന നിലപാടാണ് കേരളത്തിൽ സിപിഐഎം നടത്തുന്നത്. ദേശീയ ദുരന്തം എന്താണെന്ന് ആദ്യം സിപിഐഎം മനസിലാക്കണമെന്നും അദ്ദേഹം ഊന്നിപ്പറയുന്നു. ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ പ്രത്യേക പ്രൊവിഷൻ ഇല്ല , ഈ കാര്യം മുൻപ് മുല്ലപ്പള്ളി രാമചന്ദ്രൻ ലോക സഭയിൽ അറിയിച്ചതാണന്നും , അന്നത്തെ കേന്ദ്രസർക്കാർ ചെയ്യ്ത നിലപാട് തന്നെയാണ് സ്വീകരിച്ചത് വി മുരളീധരൻ പറഞ്ഞു.
വയനാട് പ്രത്യേക പാക്കേജ് അർഹിക്കുന്നുണ്ട്. അതിനുവേണ്ടി പ്രത്യേക പദ്ധതി സംസ്ഥാന സർക്കാർ ഇതുവരെ കൊടുത്തിട്ടില്ല. കേരളത്തിന് 290 കോടി കിട്ടിയ കാര്യം കേന്ദ്ര സർക്കാർ കോടതിയിൽ അറിയിച്ചതാണ്. അതുപോലെ സമാനമായ സഹായങ്ങളാണ് മറ്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രം കൊടുത്തത്. അതുപോലെ ബിഹാറിലും ആന്ധ്രയിലും പ്രത്യേക പാക്കേജ് അനുവദിച്ചത് അവർ പ്രത്യേക പദ്ധതി സമർപ്പിച്ചത് കൊണ്ടാണ്, അതുപോലെ പദ്ധതി കൊടുക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കേണ്ടത് വി മുരളീധരൻ പറഞ്ഞു.