കള്ളപ്പണത്തിന്റെ മുകളിലിരിക്കുന്ന താപസനാണ് കെ സുരേന്ദ്രൻ; അങ്ങനെയുള്ള ആളാണ് തന്നെ ശപിച്ചത് ,സുരേന്ദ്രന്‍റെ കണ്ടകശനി പരാമര്‍ശത്തിനെതിരെ വി ഡി സതീശൻ
പാലക്കാട് കൊട്ടിക്കലാശം ആയപ്പോഴേക്കും യുഡിഎഫ് ആവേശക്കൊടുമുടിയിലാണ്, ഇതുവരെ കണ്ടതിലും മികച്ച ടീം വര്‍ക്ക് നടത്തിയ യുഡിഎഫ് പ്രവര്‍ത്തകരോട് താൻ നന്ദി പറയുകയാണെന്നും പാലക്കാട് രാഹുലിന്‍റെ ഭൂരിപക്ഷം 15,000 കടക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കള്ളപ്പണത്തിന്‍റെ മുകളിലിരിക്കുന്ന താപസനാണ് കെ സുരേന്ദ്രൻ , അങ്ങനെയുള്ള ആളാണ് തന്നെ ശപിച്ചത് ,കെ സുരേന്ദ്രന്‍റെ കണ്ടകശനി പരാമര്‍ശത്തിനും വിഡി സതീശൻ മറുപടി നൽകി.വിഡി സതീശൻ കണ്ടകശനിയാണെന്നും അതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്നുമായിരുന്നു കെ സുരേന്ദ്രന്‍റെ പരിഹാസം നിറഞ്ഞ വാക്കുകൾ.
സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തിയതുമായി ബന്ധപ്പെട്ടായിരുന്നു കെ സുരേന്ദ്രന്‍റെ പ്രതികരണം. കണ്ടകശനി സതീശനെയും കൊണ്ടേ പോകു എന്നും കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. സുരേന്ദ്രന്റെ വാക്കുകൾക്ക് എതിർ വാക്കുമായി എത്തിയിരിക്കുകയാണ് വി ഡി സതീശൻ. സംഘപരിവാറിന്‍റെ വിഭജന രാഷ്ട്രീയത്തിന് മുഖ്യമന്ത്രി കുട പിടിക്കുന്നു. തമ്മിലുള്ള കേസുകൾ ഇല്ലാതാക്കാൻ പരസ്പരം സഹായിക്കുകയാണ്. രാഹുലിന്‍റെ ദൂരിപക്ഷം 15,000 കടന്നാൽ അദ്ഭുതം വേണ്ട. സരിൻ സ്ഥാനാർത്ഥി ആയതോടെ എൽഡിഎഫ് രണ്ടാം സ്ഥാനത്ത് എത്താനുള്ള സാധ്യത പോയി എന്നും വി ഡി സതീശൻ പറഞ്ഞു,