പൂരം കലങ്ങിയെന്ന് പറയുന്നത് യു ഡി എഫും, ബിജെപിയും , ബി ജെ പി ക്ക് വേണ്ട സഹായം ചെയ്യ്തുകൊടുക്കുന്നത് വി ഡി സതീശൻ, എം വി ഗോവിന്ദൻ പറയുന്നു
പൂരം കലങ്ങിയെന്ന് പറയുന്നത് യു ഡി എഫും, ബിജെപിയുമാണ് , എന്നാൽ പൂരം കലക്കിയത് ബി ജെ പി, ബി ജെ പി ക്ക് വേണ്ട സഹായം ചെയ്യ്തുകൊടുക്കുന്നത് വി ഡി സതീശൻ ആണെന്നും എം വി ഗോവിന്ദൻ പറയുന്നു, മുഖ്യ മന്ത്രിയുടെ പൂരം പ്രസ്താവനയെ ന്യായികരിച്ചുകൊണ്ടാണ് എം വി ഗോവിന്ദന്റെ ഈ വാക്കുകൾ. വര്‍ഗീയ ധ്രുവീകരണത്തിന് പൂരം ഉപയോഗപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. തൃശൂര്‍ പൂരം വിവാദത്തിൽ സുരേഷ് ഗോപി ലൈസൻസില്ലാത്ത പോലെയാണ് ഓരോന്ന് പറയുന്നത്. ഇപ്പോഴും അദ്ദേഹം സിനിമ സ്റ്റൈലിലാണ് . സുരേഷ് ഗോപി സ്വീകരിക്കുന്നത് എന്തും പറയാം എന്ന നിലപാടാണ്.
എന്നാൽ സുരേഷ്‌ഗോപി പറയുന്നത് കാര്യമാക്കെണ്ടാന്നും എം വി ഗോവിന്ദൻ പറഞ്ഞു. പൂരം അലങ്കോലപ്പെട്ടതിൽ അന്വേഷണം ഇപ്പോൾ പുരോഗമിക്കുകയാണെന്നും,കാര്യങ്ങളെല്ലാം അന്വേഷണത്തിൽ പുറത്തുവരുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പൂരം പൂര്‍ണമായും കലങ്ങിയിട്ടില്ല. എന്നാൽ, യുഡി എഫും , ബിജെ പി യും പൂരം ,ഈ ഉപതെരഞ്ഞെടുപ്പിൽ ഒരു പ്രശ്നമായി ഉയര്‍ത്തുകയാണന്നും അദ്ദേഹം പറഞ്ഞു.