പി വി അൻവറിനെ സഹകരിപ്പിക്കണമെന്നുള്ള തന്റെ നിലപാടിന് തടസം നിന്നത് വി ഡി സതീശൻ; കെ സുധാകരൻ
പി വി അൻവറിനെ സഹകരിപ്പിക്കണമെന്നുള്ള തന്റെ നിലപാടിന് തടസം നിന്നത് വി ഡി സതീശൻ കെ സുധാകരൻ പറയുന്നു, വി ഡി സതീശനും, അൻവറും തമ്മിൽ തെറ്റിയതിന് തുടർന്ന് കെ പി സി സി പ്രസിഡന്റെ കെ സുധാകരൻ പറഞ്ഞ വാക്കുകളാണിത്. അന്‍വറിനെ സഹകരിപ്പിക്കണമെന്നായിരുന്നു തന്റെ നിലപാട്. എന്നാല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി തെറ്റിയതാണ് സഹകരണം ഇല്ലാതെ പോയതിന് കാരണമെന്ന് കെ സുധാകരന്‍ പറഞ്ഞു.
തന്റെ നിലപാട് ഒരേ ശക്തിയെ എതിര്‍ക്കുന്നവര്‍ തമ്മില്‍ യോജിച്ച് മുന്നോട്ടുപോകണമെന്നായിരുന്നു. അതുകൊണ്ട് അന്‍വറിനെ ഒപ്പം നിര്‍ത്തേണ്ടതായിരുന്നു. എന്നാല്‍ സതീശനും അന്‍വറും തമ്മില്‍ തെറ്റിയത് വിനയായത് സുധാകരന്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് താനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേര്‍ന്നാണ്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കുഴപ്പവുമുണ്ടായിട്ടില്ല. പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചാല്‍ ചേലക്കരയില്‍ രമ്യാ ഹരിദാസിനെ പിന്‍വലിക്കണമെന്നായിരുന്നു അന്‍വറിന്റെ നിലപാട്, എന്നാൽ അൻവറിന്റെ ഈ നിലപാടിന് എതിർത്തത് വി ഡി സതീശൻ ആയിരുന്നു.