വി ഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയൻറെ തനി പകർപ്പ്; പി വി അൻവർ
12:49 PM Oct 23, 2024 IST | suji S
വി ഡി സതീശൻ പിണറായിയുടെ ഫോട്ടോസ്റ്റാറ്റ്. ധാർഷ്ട്യവും ധിക്കാരവുമുള്ള പിണറായിയുടെ തനി പകർപ്പാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പി വി അൻവർ പറയുന്നു. പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിൻവലിക്കുന്നതിൽ തീരുമാനം ഇന്ന് വൈകിട്ട് ആണെന്നും വയനാട്ടിൽ പ്രിയങ്കയെ താൻ പിന്തുണയ്ക്കുന്ന തീരുമാനത്തിൽ യാതൊരു മാറ്റമില്ലന്നും.ചേലക്കരയിലെ പോരാട്ടം പിണറായിസത്തിന് എതിരെയാണെന്നും പി വി അൻവർ വ്യക്തമാക്കി,
ഇനിയും യാതൊരു ചർച്ചയുമില്ല കോൺഗ്രസുമായി. ആക്ഷേപം കേൾക്കുന്നതിന് ഒരു പരിധിയില്ലേ. എന്തൊക്കെ അപമാനം കേൾക്കേണ്ടി വന്നാലും തന്റെ നിലപാടിൽ മാറ്റം വരുത്തില്ലെന്നും അൻവർ വ്യക്തമാക്കി. അതേസമയം സമ്മർദ്ദ തന്ത്രങ്ങൾക്കിടെ പാലക്കാട് ശക്തിതെളിയിക്കാൻ പി വി അൻവറിന്റെ റോഡ് ഷോ ഇന്ന് നടക്കും.