For the best experience, open
https://m.abcmalayalamonline.com
on your mobile browser.

മതപരമായ ഭിന്നിപ്പുണ്ടാകണം എന്ന ദുരുദ്ദേശത്തോടെ സിപിഐഎം പരസ്യം നൽകി, വിമർശനവുമായി വി ഡി സതീശൻ

03:50 PM Nov 20, 2024 IST | Abc Editor
മതപരമായ ഭിന്നിപ്പുണ്ടാകണം എന്ന ദുരുദ്ദേശത്തോടെ സിപിഐഎം പരസ്യം നൽകി  വിമർശനവുമായി വി ഡി സതീശൻ

മതപരമായ ഭിന്നിപ്പുണ്ടാകണം എന്ന ദുരുദ്ദേശത്തോടെ സിപിഐഎം പരസ്യം നൽകി, വിമർശനവുമായി വി ഡി സതീശൻ . കൂടാതെ ഈ പരസ്യത്തിന് ഉത്തരവാദി എം ബി രാജേഷാണെന്നും അദ്ദേഹം പ്രതികരിച്ചു. വർ​ഗീയ വിദ്വേഷം പരത്തുന്ന പരസ്യമാണെന്ന് സിപിഐ തന്നെ പറഞ്ഞു.എന്നിട്ട് സിപിഐക്ക് ഇതിൽ പങ്കില്ലന്നും പറഞ്ഞു വി ഡി സതീശൻ പറഞ്ഞു. സിപിഐയും, ഇലക്ഷൻ കമ്മിറ്റിയും ഈ പരസ്യം അറിഞ്ഞിട്ടില്ല. എം ബി രാജേഷിനാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലയുള്ളത്. അദ്ദേഹത്തോട് ചോദിച്ചപ്പോൾ ചിലവ് കുറയ്ക്കാനാണ് 2 പത്രത്തിൽ പരസ്യം കൊടുത്തത് എന്നാണ് പറഞ്ഞത് പ്രതിപക്ഷ നേതാവ് പറയുന്നു.

എന്നാൽചിലവ് കുറക്കാൻ ആണെന്ന് പറഞ്ഞിട്ട് ഒരു പ്രമുഖ പത്രത്തിൽ മുൻപത്തെ ദിവസം പരസ്യം കൊടുത്തത് നാല് പേജിലാണെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.വർഗീയ പരസ്യം കേരളത്തിന്റെ മതേതര മനസ്സിനെ മുറിവേൽപ്പിച്ചു. ഹീനമായ തരത്തിലുള്ള വർഗീയതയാണ് പ്രചരിപ്പിച്ചത്. പരസ്യം തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്. പാലക്കാട്ടെ വോട്ടർമാർ ഇതിന് തിരിച്ചടി നൽകും. ഇതിനെതിരെ പരാതി നൽകിയിട്ടുണ്ട് എന്നും വി ഡി സതീശൻ പറയുന്നു.

Tags :