Film NewsKerala NewsHealthPoliticsSports

സംഘപരിവാർ അജണ്ടക്ക് സിപിഐഎം കുടപിടിക്കുന്നുവെന്നു വിമർശനം ഉണ്ട്, വി ഡി സതീശൻ

03:42 PM Dec 23, 2024 IST | Abc Editor

കേരളത്തിലെ സിപിഐഎം അജണ്ട മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഘപരിവാര്‍ അജണ്ടയ്ക്ക് സിപിഐഎം കുടപിടിക്കുന്നുവെന്നുള്ള വിമര്‍ശനമുണ്ട്. അതുപോലെ എ വിജയരാഘവന്റെ വര്‍ഗീയ പ്രസ്താവന ഒറ്റപ്പെട്ടതാണ് എന്നാണ് കരുതിയതെന്നും വി ഡി സതീശന്‍ പറഞ്ഞു.സിപിഐഎം ഒരുകാലത്തും കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയും മോശമായ ഒരു നിലപാട് എടുത്തിട്ടില്ല. അത്രയും ജീര്‍ണതയാണ് ആ പാര്‍ട്ടിയെ ബാധിച്ചിരിക്കുന്നത്. സിപിഐഎം നേതാക്കള്‍ ജീവിക്കുന്നത് തന്നെ സംഘപരിവാറിനെ ഭയന്നാണ് വി ഡി സതീശൻ പറഞ്ഞു.

പ്രിയങ്ക ഗാന്ധിയുടെ വിജയത്തിന് പിന്നിലുള്ളത് തീവ്രവാദ ശക്തികളാണ് എന്നാണ് വിജയരാഘവൻ പറഞ്ഞത്, സിപിഐഎമ്മിനു ജമാഅത്തെ ഇസ്ലാമിയുമായി എന്താണിത്രയും പ്രശ്‌നം ഉണ്ടായതെന്ന് എന്നാണ് വി ഡി സതീശൻ ചോദിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെ എത്ര എല്‍ഡിഎഫുകാര്‍ മത്സരിച്ചിട്ടുണ്ട്. കേരളത്തില്‍ മൂന്ന് പതിറ്റാണ്ടായി ജമാഅത്തെ ഇസ്ലാമി പിന്തുണയ്ക്കുന്നത് എല്‍ഡിഎഫിനെയാണ്. ജമാഅത്തെ ഇസ്ലാമിയുടെ ആസ്ഥാനത്ത് പിണറായി വിജയന്‍ പോയിട്ടുണ്ടല്ലോ വി ഡി സതീശൻ പറയുന്നു.

Tags :
criticized the CPIMSangh Parivar agendaVD Satheesan
Next Article