അവർക്ക് ആകാശത്തുനിന്ന് ആത്മകഥ എഴുതാൻ പറ്റുമോ? കേരള സർക്കാരിനെ കുറിച്ച് സിപിഎം പ്രവർത്തകർക്ക് പറയാനുള്ളതാണ് ഇ പി പറഞ്ഞത്, വി ഡി സതീശൻ
04:46 PM Nov 13, 2024 IST | Abc Editor
സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരള സർക്കാരിനെ കുറിച്ച് സിപിഎം പ്രവർത്തകർക്ക് പറയാനുള്ളതാണ് ഇ പി ജയരാജൻ തന്റെ വാക്കിലൂടെ പറഞ്ഞത് . ബിജെപിയിലേക്ക് പോയ ഒരാളെ സിപിഎം സ്ഥാനാർത്ഥിയാക്കിയതിലുള്ള കലാപമാണ് ഇപ്പോൾ പുറത്തായത്. ഡിസി ബുക്സ് പോലുള്ള ഒരു പ്രസാദകർക്ക് ആകാശത്തുനിന്ന് ആത്മകഥ എഴുതാൻ പറ്റുമോ വി ഡി സതീശൻ ചോദിക്കുന്നു.
ഇ പി കൊടുത്തതിനെക്കാൾ നല്ല സർട്ടിഫിക്കറ്റ് പാലക്കാട് ഇടത് സ്ഥാനാർത്ഥി സരിനെ നല്കാൻ ഇല്ല .ഇ പിയുടെ ആത്മകഥ പ്രകാശനം തടയാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഫോൺ പോയി. ഡി സി ബുക്സ് ഓഫീസിലേക്കാണ് ഫോൺ വിളി എത്തിയത് എന്നും വി ഡി സതീശൻ പറയുന്നു. അദ്ദേഹത്തിന്റെ ആത്മകഥ സത്യമാണ്. ആത്മകഥയിൽ സിപിഎം പെട്ടുപോയിയെന്നും സതീശന്‍ പ്രതികരിച്ചു.