വയനാട് വിഷയത്തിൽ ഒറ്റക്ക് കേന്ദ്രത്തോട് സമരം ചെയ്യും,എന്നാൽ എൽ ഡി എഫിനൊപ്പം സമരത്തിനില്ല , വി ഡി സതീശൻ
മുണ്ടക്കൈ -ചൂരമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവാസം വൈകുന്നുവെന്നാരോപിച്ചു കൽപ്പറ്റ കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിൽ ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പോലീസുകാർ ഈ മാർച്ചിന് ക്രൂരമായി അടിച്ചമർത്തുകയാണ്, പ്രതിഷേധക്കാർക്ക് നേരെ ഗുരുതരമായ കൃത്യവിലോപം ഉണ്ടായിഎന്നും അദ്ദേഹം പറഞ്ഞു. അതുപോലെ സർക്കാരിന്റെ മന്ദഗതിയിലുള്ള പോക്ക് ഇങ്ങനെ തുടരുകയാണെങ്കിൽ , സർക്കർ പ്രഖ്യാപിച്ച പിന്തുണ പിൻവലിക്കേണ്ടിവരും വി ഡി സതീശൻ പറഞ്ഞു.
പുനരധിവാസം സർക്കാർ ലാഘവത്തോടെ കാണുന്നു. വയനാട് വിഷയത്തിൽ കേന്ദ്രത്തിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യും,എന്നാൽ എൽ ഡി എഫിനൊപ്പം സമരത്തിനില്ലെന്നും വി ഡി സതീശൻ പറഞ്ഞു. അതേസമയം 50 തോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കാണ ഈ മാർച്ചിൽ ഗുരുതരമായി പരുക്കേറ്റത്. കളക്ടറേറ്റ് രണ്ടാം ഗേറ്റ് മറികടക്കുന്നതിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു. ഇതിന് പിന്നാലെയാണ് വലിയ സംഘർഷമുണ്ടായത്. പ്രവർത്തകർക്കു നേരെ പൊലീസ് പല തവണ ലാത്തി ചാർജ് നടത്തി. മാർച്ചിൽ പരുക്കേറ്റ പ്രവർത്തകരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.