Film NewsKerala NewsHealthPoliticsSports

മുരളീധരനുമായി ഒരു പിണക്കവുമിലെന്നു വി ഡി സതീശൻ; ഇപ്പോൾ ഈ കാണിക്കുന്ന സ്നേഹം 23 ന് ശേഷവും കണ്ടാൽ മതിയെന്ന് മുരളീധരൻ

03:46 PM Nov 12, 2024 IST | Abc Editor

പിണക്കത്തിനിടയിൽ ഒരുമിച്ച് വേദി പങ്കിട്ട് വിഡി സതീശനും കെ മുരളീധരനും. മുരളീധരനുമായി പ്രശ്നങ്ങളും ,പിണക്കവു൦ ഒന്നുമില്ലെന്ന് വേദിയിൽ സതീശൻ പറഞ്ഞു. അതിൽ മുരളീധരനും അതൃപ്തി മറച്ചുവെച്ചിട്ടില്ല. മുരളീധരൻ ഉദ്ഘാടകനായ സമരവേദിയിലേക്ക് സതീശൻ എത്തുകയായിരുന്നു. നിങ്ങളുടെ പ്രശ്നങ്ങൾ ഒക്കെ പരിഹരിച്ചോ എന്ന ചോദ്യത്തിന് പാലക്കാട്ട് മുരളീധരൻ വന്നത് ചൂണ്ടിക്കാട്ടി ആയിരുന്നു സതീശൻ മറുപടി നൽകിയത്.

എന്നാൽ ഇപ്പോൾ കാണിക്കുന്ന സ്നേഹം 23ന് ശേഷവും കണ്ടാൽ മതിയെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. എന്നാൽ മുരളീധരൻ സതീശൻ വേദിവിട്ട ശേഷമായിരുന്നു നീരസം മറച്ചുവെക്കാതെയുള്ള ഇങ്ങനൊരു പ്രതികരണം നടത്തിയിരുന്നത്. അതുപോലെ മത്സരം കോൺഗ്രസും ബിജെപിയും തമ്മിലാണെന്ന വി ഡി സതീശന്റെ വാദവും കെ മുരളീധരൻ തള്ളി പറഞ്ഞു.

Tags :
K MuralidharanVD Satheesan
Next Article