മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ വി ഡി സതീശന്റെ പ്രസ്‌താവന മുസ്ലിം വിരുദ്ധത നിറഞ്ഞത്; എന്‍കെ അബ്ദുല്‍ അസീസ്
മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ വി ഡി സതീശന്റെ പ്രസ്‌താവന മുസ്ലിം വിരുദ്ധതയും, ആർ എസ് എസ് പിന്തുണയും ആണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍കെ അബ്ദുല്‍ അസീസ് പറയുന്നു. സതീശന്‍ റിസോര്‍ട്ട് മാഫിയയ്ക്ക് വക്കാലത്ത് പിടിക്കുകയാണെന്നും അബ്ദുല്‍ അസീസ് കൂട്ടിച്ചേർത്തു, മുസ്ലീം വിരുദ്ധ വര്‍ഗീയത വളര്‍ത്താനും കൃസംഘികള്‍ക്കും ആര്‍എസ്എസിനും നല്‍കുന്ന പിന്തുണയുമാണ് വിഡി സതീശന്റെ ഈ പ്രസ്താവന.
പലതവണയും പറവൂര്‍ കോടതിയും, കേരള ഹൈക്കോടതിയും അത് വഖഫ് സ്വത്ത് ആണെന്ന് വിധി പറഞ്ഞിരുന്നു. വിഡി സതീശന്റെ പ്രസ്താവനയെ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയായി മാത്രമേ തനിക്ക് കാണാനാകൂ അബ്‌ദുൾ അസീസ് പറയുന്നു. വി ഡി സതീശന്റെ ഈ പ്രസ്താവനയെ നിയമവ്യവസ്ഥതിയോടുള്ള വെല്ലുവിളി മാത്രമായാണ് തങ്ങൾ കാണുന്നുള്ളൂ എന്നും അബ്‌ദുൾ അസീസ് പറയുന്നു. ആ ഭൂമിയില്‍ വര്ഷങ്ങളായി താമസിച്ചുവരുന്ന മൽസ്യത്തൊഴിലാളികൾക്ക് നീതി ലഭിക്കണം, വി ഡി സതീശന്റെ ഈ പ്രസ്താവന എന്ത് നേട്ടത്തിനാണ് എന്നും അബ്‌ദുൾ അസീസ് പറയുന്നു.