For the best experience, open
https://m.abcmalayalamonline.com
on your mobile browser.

വണ്ടിയുടെ രജിസ്‌ട്രേഷനും, ഡ്രൈവറിന്റെ ലൈസൻസും റദ്ദാക്കും; തൃശൂർ വാഹനപകടത്തിൽ കടുത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ

11:53 AM Nov 26, 2024 IST | Abc Editor
വണ്ടിയുടെ രജിസ്‌ട്രേഷനും  ഡ്രൈവറിന്റെ ലൈസൻസും റദ്ദാക്കും  തൃശൂർ വാഹനപകടത്തിൽ   കടുത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ

തൃശൂർ നാട്ടികയിൽ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേർക്ക് ദാരുണാന്ത്യം. റോഡരികിൽ ഉറങ്ങിക്കിടന്ന നാടോടികളാണ് മരിച്ചത്. ഈ സംഭവത്തിൽ കടുത്ത നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. വണ്ടിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ക്ലീനര്‍ ആയിരുന്നു ആ സമയം വണ്ടി ഓടിച്ചിരുന്നത്. ക്ലീനര്‍ക്ക് ഡ്രൈവിങ്ങ് ലൈസന്‍സ് ഇല്ല. അലക്‌സ്, ജോസ് കണ്ണൂര്‍ സ്വദേശികളായ ഇവർ രണ്ട് പേരാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്. രണ്ട് പേരും ഇപ്പൊഴും മദ്യ ലഹരിയിൽ തന്നെയാണ്.

ദൗര്‍ഭാഗ്യകരമായ സംഭവ൦, അപകടത്തില്‍പ്പെട്ട മൂന്ന് പേരുടെ നില ഇപ്പോഴും ഗുരുതരമാണെന്നുംമന്ത്രി പറയുന്നു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അന്വേഷണം നടത്തി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്, കരുതിക്കൂട്ടിയുള്ള നരഹത്യ എന്ന് തന്നെ ഈ സംഭവത്തെ പറയണമെന്നും അദ്ദേഹം പറഞ്ഞു. റോഡ് ബ്ലോക്ക് ചെയ്ത ബാരിക്കേഡ് തകര്‍ത്തുകൊണ്ടാണ് മദ്യപിച്ചയാള്‍ വണ്ടിയോടിച്ചു കയറുന്നത്. രണ്ട് പിഞ്ചു കുഞ്ഞുങ്ങളടക്കം, ഉറങ്ങിക്കിടന്നവരുടെ മുകളില്‍ക്കൂടിയാണ് വണ്ടി കയറിപ്പോയത്.വണ്ടി നിര്‍ത്താതെ വിട്ടുപോകാനായിരുന്നു ശ്രമമെന്നും നാട്ടുകാരാണ് പിടിച്ചു നിര്‍ത്തിയതെന്നും മന്ത്രി പറയുന്നു.

റോഡ് സൈഡില്‍ കിടന്നുറങ്ങരുതെന്നും ഇങ്ങനെ കിടക്കുന്നവരുണ്ടെങ്കില്‍ മാറ്റണമെന്നും അദ്ദേഹം വ്യക്തമാക്കി, അതേസമയം ഇന്ന്  പുലർച്ചെ 4 നാണ് ഈ അപകടം സംഭവിച്ചത്. കിടന്നുറങ്ങിയ സംഘത്തിൽ 10 ൽ കൂടുതലാളുകൾ ഉണ്ടായിരുന്നു. കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പോവുന്ന തടി കയറ്റിയ ലോറിയാണ് ആളുകൾ ഉറങ്ങിക്കിടന്നയിടത്തേക്ക് ഇടിച്ചുകയറിയത്. സംഭവ സ്ഥലത്തുവെച്ചു തന്നെ 5 പേരും മരിച്ചു. 7 പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Tags :