Film NewsKerala NewsHealthPoliticsSports

ബി ജെ പി അലവലാതി പാർട്ടി ആയി മാറി, വെള്ളാപ്പള്ളി നടേശൻ 

03:45 PM Nov 26, 2024 IST | Abc Editor

ബിജെപി അലവലാതി പാര്‍ട്ടിയായി മാറിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സിപിഐഎമ്മിനെ പോലെ കേഡര്‍ പാര്‍ട്ടിയെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ അഭിപ്രായ വത്യസ്തങ്ങളാണ് കൂടുതലും ഉള്ളത്. കെ സുരേന്ദ്രന്റെ പ്രാപ്തി എത്ര ഉണ്ടെന്ന് പറയാൻ താൻ ആളല്ല വെള്ളാപ്പള്ളി പറയുന്നു. മുസ്‌ലിം ലീഗ് വര്‍ഗീയവാദികളാണെന്നും,ചേലക്കര യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ കുറിച്ച് നല്ല അഭിപ്രായമില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ആലത്തൂര്‍ രണ്ട് തവണ സ്ഥാനാര്‍ത്ഥിയായി നിന്നിട്ടും തന്നെ വന്ന് കണ്ടിട്ടില്ലെന്ന നീരസവും വെള്ളാപ്പള്ളി നടേശൻ  പ്രകടിപ്പിച്ചു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നില്ല. ഇപിയുടെ ആത്മകഥ അന്തര്‍നാടകമുണ്ടാകും. കരാര്‍ ഒപ്പിട്ടുകാണില്ല. ഇപിയുടെ അനുമതിയില്ലാതെ പ്രസിദ്ധീകരിക്കാനാകുമോ വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. ഇപ്പോൾ ബി ജെ പി യിൽ അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമാണുള്ളത്. മുന്‍പ് ബിജെപി ഇങ്ങനെയായിരുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Tags :
BJPVellappally Natesan
Next Article