Film NewsKerala NewsHealthPoliticsSports

 ഉപതെരെഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാർത്ഥികളായ രാഹുൽ മാങ്കൂട്ടത്തിൽ, രമ്യ ഹരിദാസ് എന്നിവരുമായുള്ള കൂടിക്കാഴ്ച്ച വെള്ളാപ്പള്ളി നടേശൻ വിസമ്മതിച്ചു 

10:17 AM Oct 29, 2024 IST | suji S

ചേലക്കര ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥികൾക്ക് സന്ദർശന അനുമതി നിഷേധിച്ചു എസ്എൻഡ‍ിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാഹുൽ മാങ്കൂട്ടത്തിൽ, രമ്യ ഹരിദാസ് എന്നി യു ഡി എഫ് സ്ഥാനാർത്ഥികളുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് വെള്ളാപ്പള്ളി നടേശൻ വിസമ്മതിച്ചത്. ഈ കാര്യത്തിൽ മുതിർന്ന നേതാക്കൾ ബന്ധപ്പെട്ടിട്ടും വെള്ളാപ്പള്ളി നടേശൻ വഴങ്ങിയിട്ടില്ല എന്നാണ് പറയുന്നത്.

അതേസമയം ഈ അടുത്ത ദിവസങ്ങളിൽ പാലക്കാട് മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി പി സരിനുമായി കൂടിക്കാഴ്ച്ച വെള്ളാപ്പള്ളി നടേശൻ നടത്തിയിരുന്നു. സരിനോടൊപ്പം മാധ്യമങ്ങളെ കാണവേ വെള്ളാപ്പള്ളി നടേശൻ രൂക്ഷവിമർശനമാണ് കോൺഗ്രസിനെതിരെ ഉന്നയിച്ചത്. കോൺഗ്രസ് ഒരുചത്ത കുതിര എന്നാണ് വെള്ളാപ്പള്ളി നടേശൻ വിശേഷിപ്പിച്ചത്. കൂടാതെ സരിൻ നല്ല മിടുക്കനായ സ്ഥാനാർഥി ആണെന്നും വെള്ളാപ്പള്ളി ചൂണ്ടികാണിച്ചു. ഈ പ്രാവശ്യം ഇടത് തന്നെ മുന്നിൽ വരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.ഇപ്പോൾ ഇതിന് പിന്നാലെയാണ് യു ഡി എഫ് സ്ഥാനാർത്ഥികളെ സന്ദർശിക്കാൻ അവസരം വെള്ളാപ്പള്ളി നടേശൻ നൽകാത്തതും.

 

Tags :
refused to meet with UDF candidates Rahul Mangkoothil and Ramya Haridas.Vellappally Natesan
Next Article