ചത്ത കുതിരയെ പറ്റി എന്തോ പറയാൻ; ഒരു പ്രൈവറ് ലിമിറ്റഡ് കമ്പനിപോലെയാണ് കോൺഗ്രസ്, പരിഹാസവുമായി വെള്ളാപ്പള്ളി നടേശൻ
കോൺഗ്രസിനെതിരെ വിമർശനവുമായി എസ് എൻ ജി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കോൺഗ്രസിന് പറ്റിയൊന്നും പറയാനില്ല,ചത്ത കുതിരയെ പറ്റിയെന്തോ പറയാൻ, ഒരു പ്രൈവറ്റ് ലിമിറ്റഡ് പോലെയുള്ള കമ്പിനിയാണ് കോൺഗ്രസ് പരിഹസിച്ചു വെള്ളാപ്പള്ളി നടേശൻ. പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്തി പി സരിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഇങ്ങനൊരു പ്രതികരണം. പാലക്കാട് ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പമാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു .അതിനെ തുടര്‍ന്നായിരുന്നു കോണ്‍ഗ്രസിനെതിരായ വിമര്‍ശനം അദ്ദേഹം നടത്തിയത്.
അഞ്ച് പേരാണ് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ നില്‍ക്കുന്നത്. എന്നെ ഒതുക്കാനും, ജയിലില്‍ ആക്കാനും നടന്നത് കോണ്‍ഗ്രസാണ്. താൻ സാമൂഹ്യനീതിയെ കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ ജയിലിലാക്കാൻ ശ്രമിച്ചു. അതുകൊണ്ട് തനിക്ക് കൂടുതല്‍ ഒന്നും പറയാനില്ല.കോണ്‍ഗ്രസ് ആരെയാണ് അക്കോമഡേറ്റ് ചെയ്യുന്നത്. കോണ്‍ഗ്രസ് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആയി പോകുന്നു. അടുത്ത തവണ എല്‍ഡിഎഫ് തന്നെ ഭരണത്തില്‍ വരുമെന്ന് പൂര്‍ണമായും വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ വെള്ളാപ്പള്ളി പറയുന്നു.