Film NewsKerala NewsHealthPoliticsSports

സുപ്രഭാതത്തില്‍ കഴിഞ്ഞ ദിവസം വന്ന പരസ്യം വല്ലാതെ വേദനിപ്പിച്ചു; സന്ദീപ് വാര്യര്‍ക്കെതിരെയുള്ള എല്‍ഡിഎഫ് പരസ്യം നല്‍കിയ ‘സുപ്രഭാതത്തെ’ തള്ളി വൈസ് ചെയര്‍മാൻ സൈനുല്‍ ആബിദീന്‍

04:05 PM Nov 21, 2024 IST | Abc Editor

ബിജെപി വിട്ട് യുഡിഎഫില്‍ എത്തിയ സന്ദീപ് വാര്യര്‍ക്കെതിരെയുള്ള എല്‍ഡിഎഫ് പരസ്യം നല്‍കിയ ‘സുപ്രഭാതത്തെ’ തള്ളി പത്രത്തിന്റെ വൈസ് ചെയര്‍മാനും ഗള്‍ഫ് ചെയര്‍മാനുമായ സൈനുല്‍ ആബിദീന്‍. സരിനു വേണ്ടിയുള്ള പരസ്യം ബിജെപിക്ക് ഗുണകരമായെന്നും ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. സുപ്രഭാതത്തില്‍ കഴിഞ്ഞ ദിവസം വന്ന പരസ്യം വല്ലാതെ വേദനിപ്പിച്ചതും പ്രയാസപ്പെടുത്തിയതുമാണ്. അത് സുപ്രഭാതത്തിന്റെ പ്രഖ്യാപിത നയങ്ങള്‍ക്കെതിരാണ്. സന്ദീപ് വാര്യറുടെ മാറ്റം എന്തുകൊണ്ട് ഉള്‍കൊള്ളാന്‍ കഴിയുന്നില്ല സൈനുല്‍ ആബിദീന്‍ പറഞ്ഞു.

നല്ലതിലേക്കുള്ള മാറ്റത്തെ ഉള്‍കൊള്ളതെ നല്‍കിയ പരസ്യം ബി.ജെ.പിക്ക് ഗുണകരമായി തീര്‍ന്നു എന്നാണ് തനിക്ക് പറയാനുള്ളത്. മുനമ്പം വിഷയത്തില്‍ സഹകരിച്ച് മുന്നോട്ടുപോകാമെന്ന് തീരുമാനിച്ച ശേഷം അത് വഖഫ് ഭൂമിയാണെന്ന് പറഞ്ഞ് ലേഖനം വന്നപ്പോള്‍ കുറേ പേര്‍ക്ക് ദുഃഖമുണ്ടായി. ആണോ അല്ലയോ എന്നതിനല്ല, അതിന്റെ പ്രസക്തി എന്ത് എന്നതാണ്. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കേണ്ടതാണ് എന്നാണ് തനിക്ക് പറയാനുള്ളത്.

അതേസമയം പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണ ദിവസമാണ് ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ട് ഇരുസുന്നി വിഭാഗങ്ങളുടെയും മുഖപത്രങ്ങളായ സുപ്രഭാതം, സിറാജ് എന്നിവയില്‍ എല്‍ഡിഎഫിന്റെ പരസ്യം പ്രസിദ്ധീകരിച്ചത്. സന്ദീപിന്റെ പഴയ പല വിവാദ പരാമര്‍ശങ്ങളും ഉള്‍ക്കൊള്ളിച്ച് ‘സരിന്‍ തരംഗം’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പരസ്യം കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിക്കുന്നതാണ്.

Tags :
p. sarinSandeep WarrierVice-Chairman Zainul Abideen
Next Article