Film NewsKerala NewsHealthPoliticsSports

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ബി ജെ പി യും , യു ഡി എഫും തമ്മിൽ; വിജയം രാഹുൽ മാങ്കൂട്ടത്തിലിനെ തന്നെ , വി ഡി സതീശൻ

03:14 PM Nov 11, 2024 IST | Abc Editor

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ബി ജെ പി യും , യു ഡി എഫും തമ്മിൽ. പതിനായിരത്തിൽ അധികം വോട്ടിന് രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നു. സ്പിരിറ്റ് പിടികൂടിയത് പുതിയ നാടകത്തിന്റെ ഭാഗം, പിന്നിൽ പ്രവർത്തിച്ചത് മന്ത്രി എം ബി രാജേഷും അളിയനും. പാലക്കാട് മൂന്നാം സ്ഥാനത്ത് വരുമെന്ന് സി പി ഐ എം ഉറപ്പിച്ചിട്ടും കോൺഗ്രസിനെ ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നത് എന്നും, ഇത് ബി ജെ പി യെ ജയിപ്പിക്കാൻ ആണെന്നും  വി ഡി സതീശൻ പറയുന്നു.

ബിജെപി അധ്യക്ഷൻ ഇപ്പോൾ കുഴൽപ്പണ ആരോപണത്തിൽ നാണം കെട്ട് നിൽക്കുകയാണന്നും ,അതുപോലെ കോൺഗ്രസിനേയും കുഴൽപ്പണക്കാരാണെന്ന് വരുത്തി തീർക്കാൻ എംബി രാജേഷ് ശ്രമിച്ചെന്നും വി ഡി സതീശൻ പറയുന്നു. കൂടാതെ ചേലക്കരയിൽ യുഡിഎഫ് 5000ത്തിലധികം വോട്ടിന് ജയിക്കുമെന്നും . പാർട്ടി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന നല്ല കമ്മ്യൂണിസ്റ്റുകാർ യുഡിഎഫിന് വോട്ട് ചെയ്യുമെന്ന് വിഡി സതീശൻ പറഞ്ഞു.

Tags :
Palakkad by-electionRahul MamkootamVD Satheesan
Next Article