അംബേദ്കര്‍ എന്ന പേരിനോട് ചിലർക്ക് അലർജിയുണ്ടാകാം; അമിത് ഷാ യെ വിമർശിച്ചു വിജയ്
ബി.ആര്‍. അംബേദ്കറിനെതിരായ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശത്തില്‍ വലിയ വിവാദം ആകുമ്പോൾ വിമര്‍ശനവുമായി എത്തുകയാണ് നടന്‍ വിജയ്.അംബേദ്കര്‍ എന്ന പേരിനോട് ചിലര്‍ക്ക് അലര്‍ജിയായിരിക്കും, എന്നാൽ ആ മഹത്തായ നാമം സന്തോഷത്തോടെ ഉച്ചരിക്കാമെന്നും, അംബേദ്കറിനെ അപമാനിക്കാന്‍ നാം ഒരിക്കലും അനുവദിക്കരുതെന്നും അദ്ദേഹത്തെ അപമാനിച്ച അമിത് ഷായുടെ നടപടിയെ തമിഴക വെട്രി കഴകത്തിന്റെ പേരില്‍ ശക്തമായി അപലപിക്കുന്നു എന്നും നടൻ വിജയ് തന്റെ സോഷ്യൽ മീഡിയ പേജായ എക്‌സിൽ കുറിച്ചു.
അംബേദ്കര്‍ എന്ന പേരിനോട് ചിലര്‍ക്ക് അലര്‍ജിയുണ്ടാകാം. സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിച്ച ഇന്ത്യയിലെ എല്ലാവിഭാഗം ജനങ്ങളാലും ഉയര്‍ത്തിപ്പിടിക്കപ്പെട്ട സമാനതകളില്ലാത്ത രാഷ്ട്രീയ,ബൗദ്ധിക വ്യക്തിത്വമായിരുന്നു അദ്ദേഹം.അംബേദ്കര്‍.. അംബേദ്കര്‍.. അംബേദ്കര്‍.. അദ്ദേഹത്തിന്റെ നാമം ഹൃദയം കൊണ്ടും അധരങ്ങളും സന്തോഷത്തോടെ ഉച്ചരിക്കട്ടെ. അദ്ദേഹത്തെ അപമാനിക്കാന്‍ നാം ഒരിക്കലും അനുവദിക്കരുത്. തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ പേരില്‍, അംബേദ്കറെ അപമാനിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നടപടിയെ ഞാൻ ശക്തമായി അപലിപിക്കുന്നു വിജയ് കുറിച്ചു