Film NewsKerala NewsHealthPoliticsSports

മോഹൻ ഭഗവത് പോലും പറയാത്ത കാര്യങ്ങളാണ് വിജയരാഘവൻ പറയുന്നത്;വിവാദ പരാമർശത്തിനെതിരെ കെ മുരളീധരൻ

02:56 PM Dec 23, 2024 IST | Abc Editor

വയനാട് തിരഞ്ഞെടുപ്പിനെച്ചൊല്ലിയുളള വിവാദ പരാമർശത്തിൽ വിജയരാഘവനെതിരെ കെ മുരളീധരൻ. വിജയരാഘവനെ ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനോട് ഉപമിച്ചാണ് കെ മുരളീധരൻ എത്തിയിരിക്കുന്നത്. മോഹൻ ഭാഗവത് പോലും പറയാത്ത കാര്യങ്ങളാണ് വിജയരാഘവൻ പറയുന്നതെന്നാണ് കെ മുരളീധരൻ പറയുന്നത്. മോഹൻ ഭാഗവത് വിജയരാഘവനെ കണ്ടാൽ കാലിൽ വീണുപോകും. വിജയരാഘവൻ ബിജെപി നേതാവായ മട്ടിലാണ് പ്രതികരിക്കുന്നത്, ബിജെപിയും, സിപിഐഎമ്മും തമ്മിൽ അന്തർധാര സജീവമാണെന്നും കെ മുരളീധരൻ പറഞ്ഞു.

അതേസമയം തൃശൂർ പൂരം കലക്കൽ വിവാദത്തിൽ എഡിജിപി അജിത്കുമാർ തയ്യാറാക്കിയ റിപ്പോർട്ടിനെയും കെ മുരളീധരൻ വിമർശിച്ചു. പൂരം കലക്കിയവർ തന്നെയാണ് ഈ റിപ്പോർട്ട് ഉണ്ടാക്കിയത്. താൻ അംഗീകരിക്കില്ല, തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളെ കുറ്റപ്പെടുത്തുന്ന ഒരു റിപ്പോർട്ടും. കള്ളനെ അറസ്റ്റ് ചെയ്യുന്നതിന് പകരം അന്വേഷണ ചുമതല ഏൽപ്പിച്ചാൽ ഇങ്ങനെയിരിക്കു൦, അജിത് കുമാർ തന്നെയാണ് പൂരം കലക്കാൻ മുന്നിൽ നിന്നത് എന്നും മുരളീധരൻ പറഞ്ഞു.

Tags :
A VijayaraghavanK. MuraleedharanRSS chief Mohan Bhagwat
Next Article