Film NewsKerala NewsHealthPoliticsSports

വിനേഷിന് വെള്ളി മെഡലില്ല, അപ്പീല്‍ കായിക കോടതി തള്ളി

11:41 AM Aug 15, 2024 IST | Swathi S V

വിനേഷ് ഫോഗട്ട് നൽകിയ അപ്പീൽ അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതി തള്ളി. പാരീസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ അയോഗ്യത കല്‍പ്പിച്ചത് ചോദ്യംചെയ്തും വെള്ളി മെഡല്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ അന്താരാഷ്ട്ര കായിക കോടതി. ഫൈനലിനു തലേന്ന് ഭാരപരിശോധനയിൽ വിജയിച്ച ശേഷം 3 മത്സരങ്ങൾ വിജയിച്ച് ഫൈനലിനു യോഗ്യത നേടിയ തനിക്ക് വെള്ളി മെഡൽ നൽകണമെന്നായിരുന്നു വിനേഷ് ഫോഗട്ടിന്റെ ആവശ്യം.

വിനേഷിന്റെ കേസ് വെള്ളിയാഴ്ചയിലേക്ക് മാറ്റിയെന്ന് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി 9.30 വരെയാണ് സമയപരിധി നിശ്ചയിച്ചിരുന്നത്. ഫൈനൽ പോരിന് മുൻപ് നടത്തിയ പരിശോധനയിൽ വിനേഷിന്റെ ഭാരം 50 കിലോയെക്കാൾ 100 ഗ്രാം കൂടുതലാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് അയോഗ്യയാക്കിയത്.

Tags :
Paris OlympicsVinesh Phogat
Next Article