For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ശബരിമല തീർഥാടകർക്ക്‌ വെർച്വൽ ക്യൂ ബുക്കിങ്

12:01 PM Nov 07, 2024 IST | Anjana
ശബരിമല തീർഥാടകർക്ക്‌ വെർച്വൽ ക്യൂ ബുക്കിങ്

ശബരിമല തീർഥാടകർക്ക്‌ വെർച്വൽ ക്യൂ ബുക്കിങ്ങിനൊപ്പം കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റും ലഭ്യമാക്കും. ദർശനം ബുക്ക് ചെയ്യുമ്പോൾ കെഎസ്ആർടിസി ടിക്കറ്റെടുക്കാനുള്ള ലിങ്കും ലഭ്യമാക്കാനാണ് തീരുമാനം. ഗതാഗതമന്ത്രി കെബി ഗണേഷ്കുമാറിന്‍റെ നേതൃത്വത്തിൽ ചേർന്ന ശബരിമല അവലോകന യോഗത്തിലാണ് തീരുമാനം.

40 പേരിൽ കുറയാത്ത സംഘത്തിന് 10 ദിവസംമുമ്പ് കെഎസ്ആർടസിയിൽ സീറ്റ് ബുക്ക് ചെയ്യാൻ കഴിയും. യാത്ര പുറപ്പെടുന്ന സ്ഥലം സ്‌റ്റേഷനിൽനിന്ന്‌ 10 കിലോമീറ്ററിനുള്ളിലാണെങ്കിൽ അവിടെയത്തി തീർഥാടകരെ കയറ്റും. മണ്ഡല മകരവിളക്ക് തീർഥാടനത്തിന്‍റെ ആദ്യഘട്ടം 383 ബസും രണ്ടാംഘട്ടം 550 ബസും ക്രമീകരിച്ചിട്ടുണ്ട്‌. തിരക്കനുസരിച്ച് ബസുകളുടെ എണ്ണം കൂട്ടും.

Tags :