For the best experience, open
https://m.abcmalayalamonline.com
on your mobile browser.

സംഭലിലേക്ക് പോകാൻ ആഗ്രഹിച്ചു,പക്ഷെ യുപി പോലീസ് അനുവദിച്ചില്ല; പോലീസ് നടപടി തെറ്റെന്ന് രാഹുൽ ഗാന്ധി

03:32 PM Dec 04, 2024 IST | Abc Editor
സംഭലിലേക്ക് പോകാൻ ആഗ്രഹിച്ചു പക്ഷെ യുപി പോലീസ് അനുവദിച്ചില്ല  പോലീസ്  നടപടി തെറ്റെന്ന് രാഹുൽ ഗാന്ധി

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കും, പ്രിയങ്ക ഗാന്ധിക്കും സംഭലിലേക്ക് പോകാൻ അനുമതി നിഷേധിച്ച് യു പി പൊലീസ്. സംഭലിൽ പോകാൻ ആഗ്രഹിച്ചു, പക്ഷെ യുപി പൊലീസ് അനുവദിച്ചില്ല. പ്രതിപക്ഷനേതാവെന്ന അവകാശം ലംഘിക്കപ്പെട്ടെന്ന് രാഹുൽ ഗാന്ധി പറയുന്നു. സംഭലിലേക്ക് പോകാനും കൊല്ലപ്പെട്ടവരുടെ കുടുംബത്തെ ആശ്വസിപ്പിക്കാനും ആണ് തങ്ങൾ ആഗ്രഹിച്ചു എന്നാണ് രാഹുൽ ഗാന്ധി ഭരണഘടന ഉയർത്തി ഗാസിപ്പൂരിൽ പറഞ്ഞത്.

യുപി ,ഡൽഹി അതിർത്തിയിലെത്തിയ രാഹുൽ ഗാന്ധിയെയും  പ്രിയങ്കയെയും പൊലീസ് തടയുകയും നീണ്ട നേരം ചർച്ചകൾ നടത്തുകയും ചെയ്തു. എല്ലാം ഫലം കാണാതെ വന്നപ്പോൾ ഡൽഹിയിലേക്ക് മടങ്ങിപ്പോകാൻ രാഹുലും, പ്രിയങ്കയും തീരുമാനിച്ചു. ഒറ്റയ്ക്ക് പോകാമെന്ന് അറിയിച്ചിട്ടും അനുമതി രാഹുലിന് പ്രിയങ്കയ്ക്കും പൊലീസ് അനുമതി നൽകിയില്ല. പൊലീസ് നടപടി തെറ്റെന്ന് വിമർശിച്ച രാഹുലും, പ്രിയങ്കയും ഭരണഘടന ഉയർത്തിപ്പിടിച്ച ശേഷമാണ് മടങ്ങാൻ തീരുമാനിച്ചത്.

Tags :