Film NewsKerala NewsHealthPoliticsSports

വഖഫ് ബോര്‍ഡ് രാജ്യത്ത് നടപ്പാക്കുന്നത് ലാന്‍ഡ് ജിഹാദ്; കേന്ദ്രമന്ത്രി ശോഭ കരന്തലജെ

11:04 AM Nov 15, 2024 IST | Abc Editor

വഖഫ് ബോര്‍ഡ് രാജ്യത്ത് നടപ്പാക്കുന്നത് ലാന്‍ഡ് ജിഹാദാണെന്ന് കേന്ദ്രമന്ത്രി ശോഭ കരന്തലജെ പറയുന്നു. മുനമ്പം സ്ഥിതിഗതികള്‍ കേന്ദ്രശ്രദ്ധയില്‍ കൊണ്ടുവരുമെന്നും പ്രശ്ന പരിഹാരത്തിന് കേന്ദ്രം ഇടപെടുമെന്നും ശോഭ കരന്തലജെ പറഞ്ഞു. വഖഫ് ഭൂമി പ്രശ്‌നത്തിനെതിരെ സമരം ചെയ്യുന്ന മുനമ്പത്തെ സമരകേന്ദ്രത്തിലെത്തി പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു അവര്‍, സംവിധായകന്‍ മേജര്‍ രവിയും സമരപ്പന്തലിലെത്തിയിരുന്നു, കാലങ്ങളായി മറ്റ് മതവിഭാഗങ്ങള്‍ താമസിച്ചുവരുന്ന സ്ഥലങ്ങള്‍, ക്ഷേത്രങ്ങള്‍, ക്രൈസ്തവ ദേവാലയങ്ങള്‍ എന്നിവയില്‍ വഖഫ് ബോര്‍ഡ് അവകാശവാദമുന്നയിച്ച് സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് ലാന്‍ഡ് ജിഹാദാണെന്നാണ് ശോഭ കരന്തലജെ പറയുന്നത്.

പ്രണയം നടിച്ച് മറ്റ് മതവിഭാഗങ്ങളിലെ യുവതി യുവാക്കളെ ഇസ്ലാമാക്കാന്‍ ശ്രമിക്കുന്ന ലൗ ജിഹാദ് പോലെയാണ് ഇതെന്നും മന്ത്രിപറഞ്ഞു. 1954ല്‍ കേവലം 10000 ഏക്കറില്‍ താഴെ ഭൂമിയുണ്ടായിരുന്ന വഖഫ് ബോര്‍ഡിന് ഇന്ന് 38 ലക്ഷം ഏക്കര്‍ ഭൂമിയാണുള്ളത്. ഇതെങ്ങനെ ഉണ്ടായി എന്ന് വ്യക്തമാക്കാന്‍ ബോർഡ്  തയ്യാറക്കണമെന്നും മന്ത്രി പറഞ്ഞു.

Tags :
Union Minister Shobha KarantalajeWaqf Board
Next Article