Film NewsKerala NewsHealthPoliticsSports

പാവപ്പെട്ടവർ താമസിക്കുന്ന മുനമ്പം ഭൂമി വഖഫ് ഭൂമിയല്ലെന്ന് സത്യം വഖഫ് ബോർഡ് അംഗീകരിക്കണം, വരാപ്പുഴ ആര്‍ച്ചുബിഷപ്

10:35 AM Nov 11, 2024 IST | Abc Editor

കടലിൽ പണിയെടുക്കുന്ന പാവപ്പെട്ട മനുഷ്യര്‍ താമസിക്കുന്ന മുനമ്പം ഭൂമി വഖഫ് ഭൂമിയല്ലെന്ന സത്യം വഖഫ് ബോര്‍ഡ് അംഗീകരിക്കണം, ഈ പ്രശ്‌നത്തിൽ കേരള സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തി പറമ്പില്‍ പറയുന്നു. ഇതിന്റെ നടപടിക്കായി കോട്ടപ്പുറം രൂപതയിലെ വൈദികരും ,സന്യസ്തരും സമരത്തിന്റെ ഇരുപത്തിഏഴാം ദിനത്തില്‍ നിരാഹാരമിരുന്നു സമരത്തിൽ പങ്കെടുത്തു. ഭരണഘടനയ്ക്ക് വിരുദ്ധമായി വഖഫ് നിയമത്തിന്റെ നൂലാമാലകളില്‍ തങ്ങിനില്‍ക്കാതെ നീതിപരവും ധാര്‍മികവും മനുഷ്യത്വപരവുമായ നിലപാട് വഖഫ് വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും ജോസഫ് കളത്തി പറമ്പില്‍ പറഞ്ഞു.

ഈ സമരപന്തലിലേക്ക് കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ഐകദാര്‍ഢ്യ റാലിയില്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി വൈദികരും ,സന്യസ്തരുമടക്കം അങ്ങനെ നൂറുകണക്കിന് പേര്‍ പങ്കെടുത്തിരുന്നു. കൂടാതെ സംസ്ഥാന സര്‍ക്കാര്‍ ഈ മുനമ്പം വിഷയത്തില്‍ സത്വരം ഇടപെട്ട് ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്ന് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ആവശ്യപെടുകയും ചെയ്യ്തു.

Tags :
Varapuzha ArchbishopWaqf Board
Next Article