മുനമ്പത്തെ ക്രിസ്ത്യാനികളും ഉൾപ്പെടുന്നുണ്ട്; വഖഫ് ഭൂമി- ഹിന്ദു മുസ്ലിം പ്രശ്‌നമല്ല, പ്രകാശ് ജാവേദേക്കർ
വഖഫ് ഭൂമി- ഹിന്ദു മുസ്ലിം പ്രശ്‌നമല്ല,മുനമ്പത്തെ ക്രിസ്ത്യാനികളും വഖഫ് ഭൂമിപ്രശ്‌നത്തിൽ ഉൾപ്പെടുന്നുണ്ട്, ബി ജെ പി നേതാവായ പ്രകാശ് ജാവ്ദേക്കർ പറയുന്നു. കേരള സർക്കാർ മുനമ്പത്ത് എത്രത്തോളം വഖഫ് ഭൂമിയുണ്ടെന്ന് പറയാൻ തയ്യാറാകണമെന്നും അദ്ദേഹം പറയുന്നു. കൂടാതെ സർക്കാർ ഭൂമി, സ്വകാര്യ ഭൂമി ,മറ്റ് മതസ്ഥരുടെ ഭൂമി എന്നിങ്ങനെ വേർതിരിച്ച് വ്യക്തമാക്കണമെന്നും പ്രകാശ് ജാവ്‌ദേക്കർ പറഞ്ഞു. ഇന്ത്യയിലാകമാനം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു പരാതിയുണ്ടായാൽ കോടതിയെ പോലും സമീപിക്കാൻ കഴിയുന്നില്ല . വഖഫ് ബോർഡിനെ തന്നെ സമീപിക്കണമെന്നതാണ് സ്ഥിതി. മുനമ്പത്ത് നിന്ന് ഈ ആളുകൾ ഒഴിക്കാനാണ് വഖഫ് ബോർഡ് ശ്രമിക്കുന്നതെന്നും, പ്രകാശ് ജാവ്ദേക്കർ കുറ്റപ്പെടുത്തികൊണ്ട് പറഞ്ഞു. ഈ പ്രശ്‌നം കല്പാത്തിയിലും, നൂറണിയിലും ഉണ്ടെന്ന് മനസിലാക്കാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.