വഖഫ് നിയമം ഇല്ലാതാകും, ആയുസ് വെറും മണിക്കൂറുകൾ; പാർലിമെന്റിൽ നിയമം ആക്കാൻ ബില്ല് എത്തിയിരിക്കുന്നു
വഖഫിന്റെ നിലവിലെ നിയമത്തിനു ഇനി ആയുസ് വെറും മണിക്കൂറുകൾ മാത്രം, വഖഫ് നിയമം ഇല്ലാതാകും. പാർലിമെന്റിൽ നിയമം ആക്കാൻ ബില്ല് എത്തിയിരിക്കുന്നു. ഇന്ത്യയിലും കേരളത്തിലും ഏറെ ചർച്ച ചെയ്യപ്പെട്ട വഖഫ് ബോർഡ് ഇപ്പോൾ നിയമമാകാൻ പോകുന്നു. പാർലമെന്റിന്റെ വരാൻ പോകുന്ന സമ്മേളനത്തിന്റെ അജണ്ടയിൽ ഇത് ഉൾപ്പെടുത്തി എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അതേസമയം ജോയിൻ കമ്മിറ്റി നീട്ടിവെക്കണമെന്നും ,ഇനിയും കൂടുതൽ അന്വേഷണം വേണമെന്നു൦ മുസ്ലിം വിഭാഗം ആവശ്യം ഉന്നയിച്ചിരുന്നു.
എന്നാൽ അത് സാധ്യമല്ലെന്നും ,റിപ്പോർട്ട് സമർപ്പിച്ചെന്നും വഖഫ് ഉടൻ പൊളിച്ചെഴുതു എ ന്നുമാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത. പുതിയ നിയമത്തിൽ ഭൂമി അളക്കാനും തിട്ടപ്പെടുത്താനുമുള്ള ഏക അവകാശം വ്യവസ്ഥാപിതമായ രാജ്യത്ത് റവന്യൂ ഉദ്യോഗസ്ഥർക്കാണ്. അതുപ്പോലെ പുതിയ നിയമപ്രകാരം, ഭൂമി കൊടുക്കുവാൻ മറ്റു മതവിഭാഗങ്ങളിൽപെട്ടവർക്ക് സാധിക്കില്ല. പെട്ടെന്ന് മുസ്ലിം സമൂഹത്തിലേക്ക് വന്നവർക്കോ, മുസ്ലിം മതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്ന ഒരാൾക്കും സാധിക്കില്ലന്നും ഏറ്റവും കുറഞ്ഞത് അഞ്ച് വർഷം എങ്കിലും ഇസ്ലാം ആയിട്ട് ജീവിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരാൾക്ക് മാത്രമേ അയാളുടെ സ്വത്തുക്കൾ ഇനി വഖഫിലേക്ക് ദാനം ചെയ്യുവാനോ കൊടുക്കുവാനോ സാധിക്കു