Film NewsKerala NewsHealthPoliticsSports

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിക്കും, ഡിഎംകെ സർക്കാരിന്റെ സ്വപ്‌നം യാഥാർഥ്യമാക്കും,തമിഴ്‌നാടിന്റെ ഒരു തരി മണ്ണുപോലും വിട്ടുകൊടുക്കില്ല;മന്ത്രി എ പെരിയസ്വാമി

12:07 PM Dec 17, 2024 IST | Abc Editor

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിക്കുമെന്ന് തമിഴ്‌നാട് ഗ്രാമവികസന, തദ്ദേശ വകുപ്പ് മന്ത്രി ഐ പെരിയസ്വാമി, ഡിഎംകെ സർക്കാരിന്റെ സ്വപ്‌നം യാഥാർഥ്യമാക്കും,തമിഴ്‌നാടിന്റെ ഒരു തരി മണ്ണുപോലും വിട്ടുകൊടുക്കില്ലന്നും മന്ത്രി പറഞ്ഞു. സുപ്രീം കോടതി വിധി പ്രകാരം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികൾക്ക് തമിഴ്‌നാട് സർക്കാരിന് അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.കൂടാതെ ഈ ഇക്കാര്യം വൈക്കം സന്ദർശനവേളയിൽ കേരളത്തിൻ്റെ മുഖ്യമന്ത്രിയുമായി സംസാരിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി തിരുമാനിച്ചിരുന്നതായും മന്ത്രി അറിയിച്ചു.തേനി ജില്ലയിലെ മഴക്കെടുതികൾ വിലയിരുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ ഇങ്ങനൊരു പ്രതികരണം.

അതേസമയം മുല്ലപ്പെരിയാറിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി തമിഴ്‌നാടിന് കേരളം അനുമതി നൽകിയിരുന്നു. ജലവിഭവവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവ് നൽകിയത്. ഏഴു ജോലികൾക്കായി നിബന്ധനകളോടെയാണ് അനുമതി നൽകിയിട്ടുള്ളത്. പുതിയ മുല്ലപ്പെരിയാർ അണക്കെട്ട് നിർമിക്കുന്നത് വരെ ജനങ്ങളുടെ ഭീതി ഒഴിവാക്കാനായി നിലവിലുള്ള അണക്കെട്ടിൽ താൽക്കാലിക അറ്റകുറ്റപ്പണികൾക്ക് മാത്രമാണ് അനുമതി നൽകുന്നതെന്ന് ഈ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Tags :
Minister A PeriyaswamyMullaperiyar Dam
Next Article