For the best experience, open
https://m.abcmalayalamonline.com
on your mobile browser.

വയനാട് കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് എൽഡിഎഫ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്

04:16 PM Nov 22, 2024 IST | Abc Editor
വയനാട് കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് എൽഡിഎഫ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്

വയനാട് കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് എൽഡിഎഫ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്. ഡിസംബർ 5ന് സംസ്ഥാനം ഒട്ടാകെ സമരം നടത്താനാണ് തീരുമാനം. കൂടാതെ ഉരുൾപൊട്ടൽ ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ഡിസംബർ 2ന് മേപ്പാടിയിൽ ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങലയും തീർക്കും. രാജ്ഭവന് മുന്നിൽ പ്രക്ഷോഭം എൽഡിഎഫ് സംഘടിപ്പിക്കും. ഉരുള്‍പ്പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന നിലപാട് കേന്ദ്രം വ്യക്തമാക്കി കഴിഞ്ഞിരുന്നു, ഇതോടെ വയനാട്ടില്‍ ഇടത് സംഘടനകളുടെ ശക്തമായ പ്രതിഷേധം കഴിഞ്ഞ ദിവസം നടന്നിരുന്നു.

ഡി വൈ എഫ് ഐ നേതൃത്വത്തില്‍ കല്‍പ്പറ്റ ടെലഫോണ്‍ എക്‌സ്‌ചേഞ്ച് വളയല്‍ സമരം നടന്നു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കുന്നതിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. രാവിലെ 8 മണിയോടെയാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്നില്‍ ഉപരോധ സമരം നടന്നത്. ഓഫീസ് കെട്ടിടം വളഞ്ഞായിരുന്നു സമരം.

Tags :