For the best experience, open
https://m.abcmalayalamonline.com
on your mobile browser.

സിനിമ സെറ്റുകളിൽ സ്ത്രീകൾ പേടിച്ചുനിൽക്കുന്നു; പ്രൊഡ്യൂസേഴസ് അസോസിയേഷനിൽ നിന്നും സാന്ദ്രയെ പുറത്താക്കിയ നടപടിയിൽ പ്രതികരണവുമായി ഡബ്ല്യുസിസി

04:25 PM Nov 07, 2024 IST | Abc Editor
സിനിമ സെറ്റുകളിൽ സ്ത്രീകൾ പേടിച്ചുനിൽക്കുന്നു  പ്രൊഡ്യൂസേഴസ് അസോസിയേഷനിൽ നിന്നും സാന്ദ്രയെ പുറത്താക്കിയ നടപടിയിൽ പ്രതികരണവുമായി ഡബ്ല്യുസിസി

പ്രൊഡ്യൂസേഴസ് അസോസിയേഷനിൽ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിയിൽ പ്രതികരണവുമായി ഡബ്ല്യുസിസി, സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്, സിനിമ സെറ്റുകളിൽ സ്ത്രീകൾ പേടിച്ച് നിൽക്കുന്ന അവസ്ഥ നേരിടുന്നുണ്ട്. പല സ്ത്രീ നിർമ്മാതാക്കൾക്കും മെന്റെൽ ഹരാസ്മെൻറ് ഉണ്ടാകുന്നുണ്ട്. ഒരു പരാതി ഉന്നയിച്ച അതിജീവിത എന്ന നിലയിൽ സാന്ദ്രയ്ക്ക് സഹായം ഉറപ്പാക്കുന്നതിന് പകരം അവരെ സംഘടനയിൽ നിന്ന് ഒഴിവാക്കുകയാണ് ചെയ്യ്തത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഹേമകമ്മറ്റി റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്ന സ്ത്രീ-വിരുദ്ധ അവസ്ഥയിലേക്ക് സ്വന്തം സംഘടനയെ എത്തിച്ചിരിക്കുകയാണ് ഡബ്ല്യുസിസി ഫേസ്ബുക്കിൽ കുറിച്ചു.

ജനാധിപത്യ മര്യാദകളോടെ നിലനിൽക്കേണ്ടത് മലയാളസിനിമയുടെ ആരോഗ്യത്തിന് അത്യാവശ്യമാണെന്ന തിരിച്ചറിവ് തൊഴിൽ ദാതാക്കളെ’ന്ന് വിശേഷിപ്പിക്കുന്ന സംഘടനാ നേതൃത്വത്തിന് ഉണ്ടാകുന്നില്ല , എങ്കിൽ അവർ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന യുക്തിയിലേക്കാണോ സംഘടനയെയും വ്യവസായത്തെയും എത്തിക്കുന്നതെന്ന സംശയം ബലപ്പെടുകയാണെന്നും ഡബ്ല്യുസിസി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.അതേസമയം, നിയമനടപടിക്ക് ഒരുങ്ങുകയാണ് പ്രൊഡ്യൂസറും നടിയുമായ സാന്ദ്ര തോമസ്, സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സാന്ദ്ര സമീപിക്കുമെന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞു .

Tags :