For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവർക്ക് നേരെ ഭീഷണിയെന്ന് ഡബ്ല്യൂസിസി.

03:29 PM Nov 27, 2024 IST | Abc Editor
ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവർക്ക് നേരെ ഭീഷണിയെന്ന് ഡബ്ല്യൂസിസി

ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവർക്ക് നേരെ ഭീഷണിയെന്ന് ഡബ്ല്യൂസിസി. മൊഴി നൽകിയതിനെ തുടർന്ന് പലർക്കും നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുവെന്നാണ് ഹൈക്കോടതിയിൽ ഡബ്ല്യൂസിസി അറിയിച്ചത്. ഇതിന് തുടർന്ന് എസ്‌ഐടി നോഡല്‍ ഓഫീസറെ നിയോഗിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിർദ്ദേശം നൽകി. ഭീഷണി സന്ദേശം ലഭിച്ചവര്‍ക്ക് നോഡല്‍ ഓഫീസറെ പരാതി അറിയിക്കാം, നോഡൽ ഓഫീസറുടെ വിവരങ്ങള്‍ എസ്‌ഐടി പരസ്യപ്പെടുത്തണെന്നും കോടതി അറിയിച്ചു.

സിനിമ മേഖലയിൽ  സ്ത്രീകള്‍ നേരിടുന്ന അനീതിയും , ലൈംഗിക അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങള്‍ നിർദേശിക്കുന്നതിനുമാണ്  ഹേമ കമ്മിറ്റിയെ നിയമിച്ചത്.  സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഇത്തരത്തിലുള്ള ഒരു കമ്മീഷന്‍ രൂപീകരിക്കുന്നത് ഇന്ത്യയിൽ ആദ്യമായിട്ടായിരുന്നു.

Tags :