സന്ദീപ് വാര്യരുമായി എന്ത് പറഞ്ഞാണ് കോൺഗ്രസ് വിലപേശിയത്; രാഷ്ട്രീയം വിലപേശൽ അല്ല, നിലപാട് ആണ് അത് സന്ദീപിന് ഇല്ല, എം ടി രമേശ്
സന്ദീപ് വാര്യർക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് എം ടി രമേശ്, കോൺഗ്രസിൽ നിൽക്കണമെങ്കിൽ പാണക്കാട് തങ്ങളുടെ അനുഗ്രഹം വേണ൦ , വി ഡി സതീശനും കോൺഗ്രസ് നേതാക്കളും നൽകുന്ന സൂചന അതാണന്നും എം ടി രമേശ് പറയുന്നു. ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് പറയാൻ മുഖ്യമന്ത്രിക്ക് ഒരു അർഹതയുമില്ല . എന്നാൽ ഇരുമുന്നണികളും മാറി മാറി ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയും ഉപയോഗിച്ചിട്ടുമുണ്ട്. സന്ദീപ് വാര്യരുടെ മുസ്ലിംലീഗിനെ കുറിച്ചുള്ള മുൻനിലപാട് കൂടി എടുത്ത് നോക്കണമെന്നും എം ടി രമേശ് പറയുന്നു.
എന്നാൽ സന്ദീപ് വാര്യരുമായി എന്ത് പറഞ്ഞാണ് കോൺഗ്രസ് വിലപേശിയത് എന്നറിയില്ല, രാഷ്ട്രീയം വിലപേശൽ അല്ല, നിലപാട് ആണ്. അത് സന്ദീപിന് ഇല്ലെന്നും എം ടി രമേശ് പറഞ്ഞു. ഇതുവരെ പറഞ്ഞത് പാർട്ടി നിലപാട് മാത്രമാണെന്നും എം ടി രമേശ് കൂട്ടിച്ചേർത്തു,കൂടാതെ സന്ദീപിന്റെ പ്രസ്താവനക്കെതിരെയും രമേശ് വിമർശിച്ചു. സന്ദീപ് വിമർശിക്കുന്നത് കെ സുരേന്ദ്രനെയല്ല, നരേന്ദ്രമോദിയെ തന്നെയാണ്. മോദിയെ പുകഴ്ത്തി മണിക്കൂറുകൾക്കുള്ളിൽ തള്ളി പറയാൻ അസാമാന്യമായി തൊലിക്കട്ട വേണം. ബിജെപി വലിയ ഭൂരിപക്ഷത്തിൽ പാലക്കാട് ജയിക്കും. സന്ദീപ് വാര്യർ പോയത് തിരഞ്ഞെടുപ്പിനെ ബാധിക്കില്ല എം ടി രമേശ് പറഞ്ഞു.