Film NewsKerala NewsHealthPoliticsSports

ഗവർണ്ണർ വഴിവിട്ട നിയമനം നടത്തുമ്പോൾ അതിന്റെ ആനുകൂല്യം സംഘപരിവാറിന് മാത്രമല്ല യു ഡി എഫിനും ലഭിച്ചു; എം വി ഗോവിന്ദൻ

02:51 PM Nov 30, 2024 IST | Abc Editor

കേരളത്തിലെ സര്‍വകലാശാലകളെയും ,വിദ്യാഭ്യാസ മേഖലയെയും കാവിവല്‍ക്കരിക്കാന്‍ ഗവര്‍ണറെ മുന്നില്‍നിര്‍ത്തിയുള്ള സംഘപരിവാര്‍ ശ്രമത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നേരത്തേ ഗവര്‍ണര്‍ വഴിവിട്ട നിയമനങ്ങള്‍ നടത്തുമ്പോള്‍ അതിന്റെ ആനുകൂല്യം യുഡിഎഫിനും കിട്ടിയിരുന്നു. സംഘപരിവാറിനു മാത്രമല്ല തങ്ങള്‍ക്കും കിട്ടി എന്ന സന്തോഷത്തില്‍ ഗവര്‍ണറെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല എന്നും, ഇപ്പോള്‍ സംഘപരിവാര്‍ ബന്ധമുള്ളവരെ മാത്രം ഉന്നതസ്ഥാനങ്ങളില്‍ നിയമിച്ചാണ് കാവിവല്‍ക്കരണത്തിന് വേഗം കൂട്ടുകയാണ്എം വി ഗോവിന്ദന്‍ പറഞ്ഞു.

കോടതിയെപ്പോലും വെല്ലുവിളിച്ചുള്ള ഗവര്‍ണറുടെ നടപടികളോടുള്ള യുഡിഎഫിന്റെ നിലപാട് വ്യക്തമാക്കണം എന്നും എം വി ഗോവിന്ദൻ പറഞ്ഞു, സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വിസിയുടെ നിയമനം സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍നിന്നാകണമെന്ന ഹൈക്കോടതി വിധി വന്ന് 24 മണിക്കൂര്‍ തികയുംമുമ്പാണ് ഗവര്‍ണര്‍ സ്വന്തം ഇഷ്ടപ്രകാരം നിയമിച്ചത്. അദ്ദേഹം നിയമിച്ചയാള്‍ സംഘപരിവാര്‍ ഓഫീസില്‍ എത്തി ഗോള്‍വാള്‍ക്കറുടെ ചിത്രത്തിനുമുന്നില്‍നിന്ന് ഫോട്ടോയെടുത്താണ് ചുമതലയേല്‍ക്കാന്‍ എത്തിയത്. കേരളത്തിന്റെ മതനിരപേക്ഷ ഉള്ളടക്കത്തെ വെല്ലുവിളിക്കുന്നതാണിത്. അതുതന്നെയാണ് കാവിവല്‍ക്കരണത്തിന്റെ ഭാഗമായി ബിജെപിയും ആര്‍എസ്എസും ലക്ഷ്യമിടുന്നത്.

Tags :
MV Govindan
Next Article